SignIn
Kerala Kaumudi Online
Saturday, 10 October 2026 12.46 AM IST

നവദമ്പതികളുടെ മൃതദേഹങ്ങൾ പുഴയിൽ; കാലുകൾ ഇരുമ്പുചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ

shyam-hari-sapna
നവദമ്പതികളായ ശ്യാം ഹരി പാട്ടീൽ, സ്വപ്ന പാട്ടീൽ

മുംബയ്: നവദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹങ്ങൾ ഇരുമ്പുചങ്ങലകൊണ്ട് കാലുകളിൽ ബന്ധിച്ച നിലയിലായിരുന്നു. മഹാരാഷ്‌ട്രയിലെ ധുലെ ജില്ലയിലെ സാവൽദെ മേഖലയിലുള്ള താപി നദിയിൽ നിന്നാണ് മ‌ൃതദേഹം കണ്ടെത്തിയത്. ശ്യാം ഹരി പാട്ടീൽ, സ്വപ്ന പാട്ടീൽ എന്നിവരാണ് മരിച്ചത്. ഏതാനും മാസങ്ങൾക്കുമുമ്പ് പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരുമെന്ന് പൊലീസ് അറിയിച്ചു.

നദിയുടെ അടിത്തട്ടിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെയും കാലുകൾ ഇരുമ്പുചങ്ങലകൊണ്ട് ബന്ധിച്ച് പൂട്ടിട്ട നിലയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്നും മരണത്തിലേക്ക് നയിച്ച സാഹചര്യം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

English Summary

The bodies of a newlywed couple, Shyam Hari Patil and Sapna Patil, were found in Maharashtra’s Tapi River with their legs tied together with an iron chain and secured with a padlock.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOUND DEAD IN RIVER, LATESTNEWS, MAHARASHTRA NEWS, TAPI RIVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360