SignIn
Kerala Kaumudi Online
Saturday, 10 October 2026 5.32 AM IST

'തീ മിന്നൽ തിളങ്ങി,​ വീരൻ മണ്ണിലിറങ്ങി', മിന്നലേറ്റ വിമാനത്തിന് അടിയന്തര ലാൻഡിംഗ്

r

'തീ മിന്നൽ തിളങ്ങി,​ വീരൻ മണ്ണിലിറങ്ങി " -മിന്നൽ മുരളി സിനിമയിലെ പാട്ട് ഇപ്പോൾ എനിക്ക് നന്നായി ചേരും. ഇന്നലെ ഉച്ച കഴിഞ്ഞാണ് ആ വലിയ സംഭവമുണ്ടായത്. 3.10ന് പാട്ന വിമാനത്താവളത്തിൽ നിന്ന് ഞാൻ പുറപ്പെട്ടു. ലക്‌നൗവിലേക്കായിരുന്നു യാത്ര. 104 യാത്രക്കാരും ആറു ജീവനക്കാരെയും സുരക്ഷിതരായെത്തിക്കണം. 17,000 അടി ഉയരത്തിൽ ഞാനങ്ങനെ പറക്കുവാണ്.

അപ്പോഴാണ് അതിശക്തമായ ഒരു മിന്നൽ എന്നെ വന്നിടിച്ചത്. പ്രത്യേക സുരക്ഷാ രൂപകല്പനയുള്ളതിനാൽ എനിക്കൊന്നും പറ്റിയില്ല. ലോഹങ്ങൾ കൊണ്ടാണല്ലോ ഞങ്ങൾ വിമാനങ്ങളുടെ നിർമ്മാണം. വൈദ്യുതി പ്രവാഹം ഉള്ളിലെത്താതെ പുറംചട്ടയിലൂടെ മാത്രം സഞ്ചരിച്ച് അങ്ങുപോയി. എന്നാൽ എന്നാൽ എന്റെ മൂക്ക് നന്നായി ചളുങ്ങി. അവിടെ മാത്രം നിർമ്മിക്കുന്നത് ഫൈബർ ഗ്ലാസ് പോലുള്ള അലോഹ വസ്തുക്കൾ കൊണ്ടാണ്. എന്നാലും വീരൻ ഞാൻ എത്തേണ്ടതിനും എട്ടുമിനിട്ട് മുമ്പ് 4.04ന് ലക്നൗ വിമാനത്താവളത്തിലിറങ്ങി. എല്ലാവരും സുരക്ഷിതരാണ്. കുറച്ചുദിവസം റെസ്റ്റ്. -എന്ന് ഇൻഡിഗോ വിമാനം. 

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, EMERGENCY LANDING, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360