കൊൽക്കത്ത: ഹണിമൂണിനിടെ ബാർബിക്യൂവിൽ നിന്ന് തീപടർന്ന് നവവധുവിന് പൊള്ളൽ. പശ്ചിമ ബംഗാളിലെ കലിംപോംഗ് ജില്ലയിൽ ഹണിമൂൺ ആഘോഷിക്കാനെത്തിയ ദമ്പതികൾക്കാണ് ദുരനുഭവമുണ്ടായത്. ഇവർ താമസിച്ചിരുന്ന സിതോംഗ് റിസോർട്ടിൽ ബാർബിക്യൂ സെഷനിടെയായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ബാർബിക്യൂവിന് സമീപത്തായി കസേരകളിൽ ദമ്പതികൾ ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ ഒരാൾ ഒരു കാനിലുണ്ടായിരുന്ന ദ്രാവകം ബാർബിക്യൂ തയ്യാറാക്കാൻ ഉപയോഗിക്കുകയായിരുന്ന തീയിൽ ഒഴിച്ചു. തുടർന്ന് തീ ആളിപ്പടരുകയും ഇതിന് സമീപത്തായിരുന്ന നിഖിത ദാസ് എന്ന യുവതിയുടെ മേൽ തീഗോളങ്ങൾ പതിക്കുകയുമായിരുന്നു. പിന്നാലെ യുവതി നിലത്തുവീണു. ഇതിനിടെ യുവതിയുടെ ഭർത്താവ് സമീർ ദാസും അവിടെയുണ്ടായിരുന്ന മറ്റൊരാളും ചേർന്ന് തീ അണയ്ക്കാനും ശ്രമിച്ചു. പിന്നാലെ റിസോർട്ട് ജീവനക്കാരും സമീർ ദാസും ചേർന്ന് നിഖിതയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
രണ്ടുമാസം മുൻപായിരുന്നു നിഖിതയുടെയും സമീറിന്റെയും വിവാഹം. ചോപ്ര സ്വദേശിയായ സമീർ അവധിയാഘോഷിക്കാനാണ് ഭാര്യയുമൊത്ത് സിതോംഗിലെത്തിയത്.
A newlywed woman sustained burn injuries after a barbecue fire flared up during her honeymoon at Sitong Resort in West Bengal's Kalimpong district. CCTV footage shows someone pouring liquid onto the flames, causing them to suddenly intensify and injure Nikita Das. Her husband and resort staff immediately rushed her to the hospital for treatment.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |