
ന്യൂഡൽഹി: തീവ്ര വോട്ടർപ്പട്ടിക പുതുക്കലുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട കരടുപട്ടികയിൽ നിന്ന് ഡൽഹിയിൽ
47.7 ലക്ഷം പേരാണ് പുറത്തായത്. ഇതിനെതിരെ സമർപ്പിച്ച പൊതുതാത്പര്യഹർജി സുപ്രീംകോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും. വിഷയം ഇന്നലെ ഹർജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ഇക്കാര്യമറിയിച്ചത്. ആഗസ്റ്റ് 31നാണ് പട്ടിക പ്രസിദ്ധീകരിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷൻ 33 ലക്ഷം പേർക്ക് നോട്ടീസ് നൽകി. നീക്കിയതിന്റെ കാരണങ്ങൾ പറയുന്നില്ല. ഒഴിവാക്കിയവരുടെ വിവരങ്ങൾ കമ്മിഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നവംബർ 4നാണ് അന്തിമ പട്ടിക വരിക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |