SignIn
Kerala Kaumudi Online
Friday, 18 September 2026 4.22 PM IST

ഒന്നും രണ്ടുമല്ല, എട്ട് ലക്ഷം രൂപ കൈക്കൂലി; ലോകായുക്തയുടെ കെണിയിൽ കുടുങ്ങി ജിഎസ്ടി സൂപ്രണ്ട്

gst-superintendent
സെൻട്രൽ ജിഎസ്ടി സൂപ്രണ്ട് എട്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ

ബംഗളൂരു: സെൻട്രൽ ജിഎസ്ടി സൂപ്രണ്ട് എട്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ ക്യാമറയിൽ കുടുങ്ങി. ബംഗളൂരു സിറ്റി ലോകായുക്ത നടത്തിയ ഓപ്പറേഷൻ കെണിയിലാണ് സൗത്ത് കമ്മീഷണറേറ്റിലെ ഡിവിഷൻ 4ലെ സെൻട്രൽ ജിഎസ്ടി സൂപ്രണ്ടായ മോഹിത് പ്രതാപ് സിംഗ് കുടുങ്ങിയത്. സെൻട്രൽ ജിഎസ്ടി കുടിശികയുമായി ബന്ധപ്പെട്ട് ഒരു ബിസിനസുകാരനിൽ നിന്നാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. ഇയാൾക്കെതിരായ വ്യാജ പരാതി അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്ന് ലോകായുക്ത അറിയിച്ചു.

കേന്ദ്ര ജിഎസ്ടി കുടിശ്ശികയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഫയൽ ചെയ്ത വ്യാജ പരാതി അവസാനിപ്പിക്കാൻ മോഹിത് പ്രതാപ് സിംഗ് എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതായി പരാതിക്കാരനായ സയ്യിദ് സമീർ പറയുന്നു. പരാതി ലഭിച്ചതിനെത്തുടർന്ന് ബംഗളൂരു സിറ്റി ലോകായുക്ത ഉദ്യോഗസ്ഥർ കെണി ഒരുക്കുകയും ഇടനിലക്കാരൻ വഴി പണം സ്വീകരിക്കുന്നതിനിടെ മോഹിത് പ്രതാപ് സിംഗിനെ പിടികൂടുകയുമായിരുന്നു.

ഈ കൈക്കൂലി ഇടപാടിൽ സൽമാൻ ഷെയ്ഖ് എന്ന വ്യക്തി ഇടനിലക്കാരനായി പ്രവർത്തിച്ചെന്നും ഇയാളെയും കേസിൽ പ്രതിയാക്കിയിട്ടുണ്ടെന്ന് ലോകായുക്ത അറിയിച്ചു. കോരമംഗലയിലെ കേന്ദ്രീയ സദനിൽ മോഹിത് പ്രതാപ് സിംഗിന്റെ ഓഫീസ് മുറിയിൽ വച്ചാണ് കൈക്കൂലി വാങ്ങിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവിടെ വച്ചാണ് കൈക്കൂലി പിടികൂടാനുള്ള കെണി ഒരുക്കിയതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. 2018ൽ ഭേദഗതി വരുത്തിയ 1988ലെ അഴിമതി നിരോധന നിയമത്തിലെ 7എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ലോകായുക്ത അറിയിച്ചു.

English Summary

A Central GST Superintendent, Mohit Pratap Singh, was caught accepting an 8 lakh rupee bribe during a Lokayukta trap operation in Bengaluru. Singh allegedly demanded the money from a businessman to close a fake complaint related to GST arrears. An intermediary, Salman Sheikh, was also implicated. A case has been registered under the Prevention of Corruption Act.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GST SUPERINTENDENT BRIBE, LOKAYUKTA KERALA, EIGHT LAKH BRIBE, GST OFFICER CORRUPTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360