
ന്യൂഡൽഹി: ബംഗളൂരു സ്‌ഫോടന കേസിലെ വിചാരണ ഒരുവർഷത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി. പ്രതിപട്ടികയിലുള്ള പി.ഡി.പി നേതാവ് അബ്‌ദുൾ നാസർ മഅദ്നി സമർപ്പിച്ച ഹർജിയിലാണിത്. സാക്ഷിവിസ്‌താരം കഴിഞ്ഞെങ്കിലും അന്തിമവാദം പൂർത്തിയാകാത്ത സാഹചര്യമാണെന്നും കേസിലെ തീർപ്പ് അനന്തമായി നീളുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അദ്ധ്യക്ഷയായ ബെഞ്ച് നിർദ്ദേശം നൽകുകയായിരുന്നു. 2010ലാണ് കേസിൽ മഅദ്നി അറസ്റ്റിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |