SignIn
Kerala Kaumudi Online
Monday, 05 October 2026 12.23 PM IST

പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ റെയ്ഡ്; പതിമൂന്ന് നേതാക്കൾ കസ്റ്റഡിയിൽ, പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തു?

nia

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ രാജ്യവ്യാപകമായി കേന്ദ്ര ഏജൻസികളുടെ (ദേശീയ അന്വേഷണ ഏജൻസി, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ്. കേരളമടക്കമുള്ള പത്ത് സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഭീകര പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിംഗ്, പരിശീലന ക്യാമ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് പരിശോധന.

പി എഫ് ഐ ദേശീയ - സംസ്ഥാന കമ്മിറ്റി ഓഫീസുകളിലും നേതാക്കളുടെ വീടുകളിലുമാണ് പരിശോധന. കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ എഴുപത് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. പി എഫ് ഐ ദേശീയ ചെയർമാൻ ഒ എം എ സലാം അടക്കം പതിമൂന്ന് നേതാക്കളെ കസ്റ്റഡിയിലെടുത്തു. സലാമിനെ മഞ്ചേരിയിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

തിരുവനന്തപുരത്ത് നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണുകൾ, ലഘുലേഖകൾ, പുസ്തകങ്ങൾ എന്നിവ പിടികൂടി. നിർണായക രേഖകളാണ് പിടിച്ചെടുത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റെയ്‌ഡിനെതിരെ വിവിധയിടങ്ങളിൽ പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്. പത്ത് സംസ്ഥാനങ്ങളിൽ നിന്നായി നൂറിലധികം പി എഫ് ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് എൻ ഐ എ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, NIA, RAID, POLICE, POPULAR FRONT OFFICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360