SignIn
Kerala Kaumudi Online
Thursday, 08 October 2026 12.30 AM IST

വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്തിയില്ല,​ അയോഗ്യത പ്രഖ്യാപിക്കുന്നതിൽ ഹൈക്കോടതിയുടെ ചോദ്യം ഇങ്ങനെ

joseph-vjiay-
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് തിരഞ്ഞെടുപ്പ് സത്യവാങ്‌മൂലത്തിൽ 30 കോടി രൂപയുടെ ആസ്തികൾ വെളിപ്പെടുത്തിയില്ലെന്ന ഹർജിയിൽ ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതി. 600 കോടി രൂപയുടെ ആസ്തികൾ വെളിപ്പെടുത്തിയിട്ടുള്ള തമിഴ്‌നാട് മുഖ്യമന്ത്രി 30 കോടി രൂപയുടെ ആസ്തികൾ വെളിപ്പെടുത്താതിരുന്നത് അഴിമതിയായി കണക്കാക്കാനാകുമോ എന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ ചോദിച്ചു. പെരമ്പൂർ നിയമസഭാ മണ്ഡലത്തിലെ വിജയുടെ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളണമെന്നാവശ്യപ്പെട്ട് വിജയ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം.

നടനെന്ന നിലയിൽ വിജയ്‌ക്ക് നിരവധി സ്വത്തുക്കളും നിക്ഷേപങ്ങളും ഉണ്ടായിരിക്കാമെന്ന് വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി. ആസ്തികളുടെ പട്ടിക വിജയ് നേരിട്ട് തയ്യാറാക്കിയത് ആകണമെന്നില്ലെന്നും ചാർട്ടേ‌ഡ് അക്കൗണ്ടന്റിനെ ആശ്രയിച്ചിരിക്കാമെന്നും കോടതി നിരീക്ഷിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റിന്റെ പിഴവോ വീഴ്ചയോ മാത്രം തിരഞ്ഞെടുപ്പ് അസാധുവാക്കാൻ മതിയായ കാരണമാകുമോയെന്നും ജസ്റ്റിസ് ചോദിച്ചു. ആസ്തി വെളിപ്പെടുത്താതിരുന്നത് പെരമ്പൂരിലെ വോട്ടർമാരുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു.

വിജയുടെ പെരമ്പൂർ വിജയം ചോദ്യം ചെയ്ത് വോട്ടറായ എസ്. ദിനേശാണ് തിരഞ്ഞെടുപ്പ് ഹർജി നൽകിയത്. സത്യവാങ്മൂലത്തിൽ വിജയ് നൽകിയ സാമ്പത്തിക വിവരങ്ങളിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് ആരോപണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: C JOSEPH VIJAY, CM JOSEPH VIJAY, CM VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360