
ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ ജെ.എൻ.യു പ്രൊഫസറും മണിപ്പൂരിലെ കോൺഗ്രസ് എം.പിയുമായ ബിമോൽ അകോയ്ജാമിന് ഡൽഹി റൗസ് അവന്യു കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അറസ്റ്റ് അനിവാര്യമെങ്കിൽ 7 ദിവസം മുമ്പ് നോട്ടീസ് നൽകണം. ബിമോലിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അഭിഭാഷകൻ അറിയിച്ചത് കോടതി കണക്കിലെടുത്തു. നിരവധി വിദ്യാർത്ഥികൾ ബിമോലിനെതിരെ സർവകലാശാലയ്‌ക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് കേസെടുത്തത്. എന്നാൽ അതിജീവിതകളുടെ പേരുകളും മറ്റു വിവരങ്ങളും സർവകലാശാല ഇതുവരെ പൊലീസിന് നൽകിയിട്ടില്ലെന്ന് കോടതി പറഞ്ഞു. ഇതുകാരണം ഇരകളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. ഒക്ടോബർ 9ന് ബിമോലിനെ സർവകലാശാല സസ്‌പെൻഡ് ചെയ്‌തിരുന്നു. സർവീസിൽ നിന്ന് നീക്കുന്നതിനെ നവംബർ 2ന് ഡൽഹി ഹൈക്കോടതി തടഞ്ഞിരുന്നു. രാഷ്ട്രീയപ്രേരിതമായ കേസാണെന്നാണ് കോൺഗ്രസ് എം.പിയുടെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |