
ന്യൂഡൽഹി: ഒന്നര മാസത്തിനുശേഷം ഡൽഹി ജന്ദർമന്ദർ റോഡിലെ ബാരിക്കേഡുകൾ മാറ്റി ഗതാഗതയോഗ്യമാക്കി. ജന്തർ മന്ദറിനെ അംഗീകൃത സമരപ്പട്ടികയിൽ നിന്ന് നീക്കം ചെയ്‌തതിനുപിന്നാലെയാണ് പൊലീസ് നടപടി. ഡിഡംബർ നാല് മുതൽ 2027 മാർച്ച് 21വരെ നടക്കുന്ന ഇന്ത്യ ആർട്ട്, ആർക്കിടെക്‌ചർ ആൻഡ് ഡിസൈൻ ബിനാലെയുടെ വേദികളൊന്നായി ജന്തർ മന്ദറിനെ തിരഞ്ഞെടുത്തിട്ടുണ്ട്.
വിദ്യാഭ്യാസ വിഷയത്തിലുള്ള കോക്രോച്ച് ജനതാപാർട്ടിയുടെയും (സി.ജെ.പി) ഗ്യാനേഷ് കുമാർ വിഷയത്തിലുള്ള 'ഇന്ത്യ"മുന്നണിയുടെയും പ്രതിഷേധങ്ങൾ കാരണമാണ് റോഡ് ബാരിക്കേഡുകൾ വച്ച് അടച്ചത്. ഇതോടെ ഗതാഗതം തടസപ്പെട്ടു. ഇതിനിടെ പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ജന്തർ മന്ദർ ഒഴിവാക്കുകയും ചെയ്‌തു. അടച്ച റോഡിൽ അനധികൃതമായി കടന്ന് ദേശീയ പതാക ഉയർത്തിയതിന് സി.ജെ.പി നേതാക്കൾക്കെതിരെ കേസുണ്ട്. ജന്തർ മന്ദറിൽ പ്രതിഷേധിക്കാനുള്ള അവകാശം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |