
ന്യൂഡൽഹി: തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയ കേസിലെ വിചാരണ ആന്ധ്രാപ്രദേശിൽ തന്നെ നടത്തും. സംസ്ഥാനത്തിനു പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിയായ പാൽ വിതരണക്കമ്പനി ഉടമ മചിന്ദ്ര ശാന്താറാം ലങ്ക സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. വിഷയത്തിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു.
കേസ് രാഷ്ട്രീയവിവാദമായി മാറിയെന്നാണ് പ്രതിയുടെ പരാതി. മുൻ മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയുടെ കാലത്തു നടന്ന വിഷയമാണെന്ന ആരോപണവുമായി ആന്ധ്രാ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവും ഉപമുഖ്യമന്ത്രി പവൻ കല്യാണും രംഗത്തുണ്ട്. ഈസാഹചര്യത്തിൽ ആന്ധ്രയിൽ ന്യായമായ വിചാരണ നടക്കില്ലെന്ന ആശങ്ക പ്രതി ഉന്നയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |