SignIn
Kerala Kaumudi Online
Sunday, 06 September 2026 1.27 AM IST

സച്ചിൻ പൈലറ്റിന് പഞ്ചാബിന്റെ ചുമതല

v

ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരിയിൽ നടന്നേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ മുതിർന്ന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന് അവിടുത്തെ ചുമതല നൽകി എ.ഐ.സി.സി. ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഭൂപേഷ് ബാഗേലിനെ പഞ്ചാബിൽ നിന്ന് അസാമിന്റെ ചുമതലയിലേക്ക് മാറ്റി. പഞ്ചാബിലെ നേതാക്കളുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് തീരുമാനം. രൺദീപ് സിംഗ് സുർജേവാലയെ ഗുജറാത്തിന്റെ ചുമതല ഏൽപ്പിച്ചു. കർണാടകയുടെ ചുമതലയ്ക്ക് പുറമെയാണിത്. രമേശ് ചെന്നിത്തല കേരളത്തിൽ ആഭ്യന്തര മന്ത്രിയായ സാഹചര്യത്തിൽ മഹാരാഷ്ട്രയുടെ ചുമതലയിൽ നിന്ന് മാറ്റിക്കൊടുത്തു. ഡോ. സിരിവെല്ല പ്രസാദിനെ പകരം നിയോഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SACHIN PILOT, CONGRESS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360