
ശ്രീനഗർ: ജമ്മു കാശ്‌മീരിലെ ബുദ്ഗാം ജില്ലയിൽ വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരനെ പൊലീസ് തിരിച്ചറിഞ്ഞു. ലഷ്‌കറെ ത്വയ്‌ബ ഭീകര സംഘടനയിൽപ്പെട്ട യാസിർ എന്ന പാകിസ്ഥാൻ സ്വദേശിയാണ് കൊല്ലപ്പെട്ടത്. 2024ൽ കാശ്മീരിലുണ്ടായ നിരവധി ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം. പൂഞ്ചിൽ ഇന്ത്യൻ വ്യോമസേനാ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണവും ഗുൽമാർഗിന് സമീപം സൈനികരെയും സാധാരണക്കാരായ തൊഴിലാളികളെയും വധിച്ചതും ഇതിലുൾപ്പെടുന്നു.
'നിങ്ങൾക്ക് ഓടി രക്ഷപ്പെടാം, ഒളിച്ചിരിക്കാൻ കഴിയില്ല" -ഭീകര വേട്ടയ്ക്കുശേഷം കാശ്മീർ പൊലീസ് എക്സിൽ കുറിച്ചു. ബുദ്ഗാമിലെ വനമേഖലയിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും പൊലീസും സി.ആർ.പി.എഫും തെരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഈ ദൗത്യത്തിന് 'ഓപ്പറേഷൻ അഷ്ദർ' എന്നാണ് സൈന്യം പേരിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |