
ശ്രീനഗർ : ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കുൽഗാമിലെ കെല്ലം ഗ്രാമത്തിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് ഭീകരർക്കായി സുരക്ഷാസേനയുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു.
പത്തുദിവസത്തിനിടെ കാശ്മീരിൽ നടക്കുന്ന രണ്ടാമത്ത ഭീകരാക്രമണമാണിത്. കഴിഞ്ഞ ആഴ്ച അനന്ത്‌നാഗിൽ നടന്ന ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് കാശ്മീർ താഴ്വരയിലുടനീളം നടത്തിയ വ്യാപക പരിശോധനയിൽ നിരവധിപേരെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇത്തരം കൂട്ടതടങ്കലുകൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാനേ ഇടയാക്കൂ എന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള മുന്നറിയിപ്പ് നൽകിയിരുന്നു.
അമർനാഥ് യാത്ര നടക്കുന്ന സാഹചര്യത്തിൽ ജമ്മുകാശ്മീരിൽ കനത്ത സുരക്ഷയാണ് ഒരിക്കിയിരിക്കുന്നത്. നിലവിലെ സുരക്ഷയ്ക്ക് പുറമെ അമർനാഥ് യാത്രയുടെ സുരക്ഷയ്ക്കായി 670 അധിക അർദ്ധ സൈനിക സേനാ കമ്പനികളെയും വിന്യസിച്ചിട്ടുണ്ട്.
A terrorist attack in Kulgam district, Jammu and Kashmir, on Friday evening resulted in one migrant laborer killed and another seriously injured. The incident, where gunmen fired upon two laborers in Kellem village, prompted security forces to launch a search operation. This marks the second such attack in Kashmir within ten days, amidst ongoing Amarnath Yatra security arrangements.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |