SignIn
Kerala Kaumudi Online
Thursday, 18 June 2026 4.14 PM IST

'എന്റെ മകന് 18 തികഞ്ഞു'; മകന്റെയും പെൺസുഹൃത്തിന്റെയും സ്വകാര്യ ചിത്രങ്ങൾ വിവാദമായതോടെ പ്രതികരണവുമായി ഉദയനിധി

udhayanidhi-stalin

ചെന്നൈ: മകൻ ഇൻപനിധിയുടെയും പെൺസുഹൃത്തിന്റെയും സ്വകാര്യ ചിത്രങ്ങൾ വൈറലായ സംഭവം വിവാദമായതോടെ വിഷയത്തിൽ പ്രതികരണവുമായി തമിഴ്നാട് കായിക, യുവജനകാര്യ മന്ത്രി ഉദയനിധി സ്റ്റാലിൻ. ചിത്രങ്ങൾ പ്രചരിക്കുന്നതിനെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് 'എന്റെ മകന് 18 വയസ് തികഞ്ഞു' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അത് മകന്റെ വ്യക്തിപരമായ കാര്യമാണ്. ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുന്നതിന് പരിധിയുണ്ട്. താനും ഭാര്യയും മകനും സംസാരിക്കുന്ന കാര്യങ്ങൾ പൊതുസ്ഥലത്ത് പറയാനാകില്ലെന്നും ഉദയനിധി വ്യക്തമാക്കി. നിരവധി പേരാണ് ഉദയനിധിയുടെ മറുപടിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. അതേസമയം, തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷികൾ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വിഷയമാക്കുകയാണ്.

ജനുവരിയിലാണ് ഇൻപനിധിയുടെയും പെൺസുഹൃത്തിന്റെയും ചിത്രങ്ങൾ പുറത്തുവന്നത്. ഇത് വൈറലാവുകയും വിവാദങ്ങൾ ഉയരുകയും ചെയ്തതോടെ മകനെ പിന്തുണച്ചുകൊണ്ട് ഉദയനിധിയുടെ ഭാര്യ കിരുതിക ഉദയനിധിയും രംഗത്തെത്തിയിരുന്നു. 'സ്നേഹിക്കാനും അത് പ്രകടിപ്പിക്കാനും മടിക്കേണ്ടതില്ല' എന്നാണ് കിരുതിക ട്വീറ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, UDHAYANIDHI STALIN, UDHAYANIDHI STALIN SON, UDHAYANIDHI STALIN SON VIRAL PHOTOS, UDHAYANIDHI STALIN ABOUT, SON S VIRAL PHOTO, WITH GIRLFRIEND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360