SignIn
Kerala Kaumudi Online
Friday, 30 October 2026 2.26 AM IST

ഇന്ത്യ മുന്നണി ഗ്യാനേഷ് 'മോക്ക് വിചാരണ' ഇന്ന്

d

ന്യൂഡൽഹി: വോട്ട് കൊള്ള നടത്തിയെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് ശിക്ഷവിധിക്കുന്ന ഇന്ത്യ മുന്നണിയുടെ പ്രതീകാത്മക പൊതുവിചാരണ ഇന്നു വൈകിട്ട് 3.30ന്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ രാജാജി മാർഗിലെ വസതിയിലാണ് പാർലമെന്റിലെ നടപടികളെ അനുകരിച്ച് (മോക്ക് പാർലമെന്റ്) വിചാരണ നടത്തുക.

കോൺഗ്രസ് നേതാവും മുൻ ലോക്‌സഭ സ്പീക്കറുമായ മീരാകുമാർ മോക്ക് പാർലമെന്റിൽ അദ്ധ്യക്ഷയാകും. ഗ്യാനേഷിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതീകാത്മക പ്രമേയം ഖാർഗെ അവതരിപ്പിക്കും. തുടർന്ന് ഇന്ത്യ മുന്നണി നേതാക്കൾ പ്രമേയത്തെ പിന്തുണച്ച് പ്രസംഗിക്കും. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചർച്ചയ്‌ക്കു മറുപടി പറയും. തുടർന്ന് ഗ്യാനേഷ് കുമാറിനെ കുറ്റക്കാരനായി വിധിച്ച് പുറത്താക്കുകയാണെന്ന് സ്‌പീക്കർ മീരാകുമാർ പ്രഖ്യാപിക്കും.

ഇന്നത്തെ പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ജയ്‌റാം രമേശ്, പ്രിയങ്ക ഗാന്ധി എം.പി, മീരാകുമാർ, തൃണമൂൽ നേതാവ് ഡെറിക് ഒബ്രെയ്‌ൻ, സമാജ്‌വാദി പാർട്ടി നേതാവ് ഹരേന്ദ്ര മാലിക്, ജെ.എം.എം നേതാവ് മഹുവ മാജി, സി.പി.എം നേതാവ് ജോൺ ബ്രിട്ടാസ് തുടങ്ങിയവർ പങ്കെടുത്തു.

രാംലീലയിലേക്ക് സ്വാഗതം: രാഹുൽ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടു കൊള്ള എതിർത്തും ഇന്ത്യ മുന്നണി ഡൽഹി രാംലീലാ മൈതാനത്ത് നവംബർ ഒന്നിന് നടത്തുന്ന റാലി വൻ വിജയമാക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധിയുടെ വീഡിയോ സന്ദേശം. ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിയുടെ പരിപാടിയല്ലെന്നും ഭരണഘടനയെ രക്ഷിക്കാനും ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാനുമുള്ള മാർച്ചാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ആശയങ്ങളും ആവിഷ്‌കാരങ്ങളും ചിന്തകളും ആക്രമിക്കപ്പെടുന്നതായി തോന്നുന്ന വിദ്യാർത്ഥികളും രാഷ്ട്രീയം നോക്കാതെ പങ്കെടുക്കണമെന്ന് രാഹുൽ അഭ്യർത്ഥിച്ചു.

സി.ജെ.പി പിന്തുണ

രാംലീലാ റാലിക്ക് സി.ജെ.പി പിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യ മുന്നണി പരിപാടിക്ക് പിന്തുണ ആദ്യമായാണ്. രാജ്യമാണ് വലുതെന്നും രാജ്യത്ത് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ പോരാടുന്ന എല്ലാവരും റാലിയിൽ പങ്കെടുക്കണമെന്നും സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്‌കെ ആഹ്വാനം ചെയ്‌തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360