
മുംബൈ: ശ്രീനാരായണഗുരുദേവന്റെ 'ദൈവദശകം' മറാത്തി ഭാഷയിലെ ആലാപനവും ഗുരു കൃതികളുടെ നൃത്താവിഷ്‌കാരവും ഗേറ്റ് വേ ഒഫ് ഇന്ത്യക്ക് മുന്നിൽ ഇന്ന് സംഘടിപ്പിക്കും. വൈകിട്ട് 5ന് ആരംഭിക്കുന്ന പരിപാടി മഹാരാഷ്ട വിദ്യാഭ്യാസ മന്ത്രി ദാദാജി ഭൂസെ ഉദ്ഘാടനം ചെയ്യും. ദൈവദശകം കൂട്ടായ്മയുടെ (ദൈവദശകം ബ്രദർഹുഡ്) നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുംബൈ സ്വദേശി ഹേമാംഗി പക്നിക്കർ മൊഴിമാറ്റിയ ദൈവദശകം ആലാപനത്തിൽ നിരവധിപേർ പങ്കെടുക്കും. തുടർന്ന് കലാമണ്ഡലം മാധുരിയുടെ ദൈവദശകം നൃത്താവിഷ്കാരം, ഗുരുവിന്റെ ശിവസ്തുതികളിൽ ഒന്നായ 'ചിദംബരാഷ്ടകം' 250 നർത്തകർ ചേർന്ന് അവതരിപ്പിക്കും. ഒറ്റപ്പാലം സ്വദേശി രമ്യ കലാശൈലമാണ് ഇതിന് നേതൃത്വം നൽകുക. 'എന്റെ ഗുരു' മുംബൈ ചെയർപേഴ്സൺ കൂടിയായ കലാമണ്ഡലം രാജലക്ഷ്മിയാണ് ഏകോപനം നിർവഹിക്കുന്നതെന്ന് ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |