SignIn
Kerala Kaumudi Online
Sunday, 31 May 2026 5.24 AM IST

'കലിമ' ചൊല്ലിയ ദേബാശിഷ് ​​ഭട്ടാചാര്യ രക്ഷപ്പെട്ടു, പഹൽഗാം ഭീകരർ ചൊല്ലാനാവശ്യപ്പെട്ട സൂക്‌‌തവാക്യം എന്താണ്?

READ ENGLISH VERSION
pahalgam-attack

ന്യൂഡൽഹി: 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ ദുഃഖത്തിലാണ് ഇന്ത്യ. മതം ചോദിച്ചാണ് തീവ്രവാദികൾ വെടിയുതിർത്തതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിശുദ്ധ ഇസ്ലാമിക വാക്യമായ കലിമ ചൊല്ലാൻ ഭീകരർ ആവശ്യപ്പെട്ടുവെന്നും ഇതിന് സാധിക്കാത്തവരെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ചിലർ വെളിപ്പെടുത്തി. കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ എത്തിയ അസമിൽ നിന്നുള്ള പ്രൊഫസർ ദേബാശിഷ് ​​ഭട്ടാചാര്യ, കലിമ ചൊല്ലിയതിനാലാണ് താൻ രക്ഷപ്പെട്ടതെന്ന് വെളിപ്പെടുത്തിയിരുന്നു.

എന്താണ് കലിമ?

'കലിമ' എന്നത് ഒരു അറബി പദമാണ്. അതിനർത്ഥം 'വാക്ക്' അല്ലെങ്കിൽ 'പ്രസ്താവന' എന്നാണ് അതിനർത്ഥം. "ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുർ റസൂലുല്ലാഹ്" (അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്) എന്ന വാക്കുകൾ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് പവിത്രമാണ്. കലിമ എന്നറിയപ്പെടുന്ന ഈ വിശ്വാസ പ്രഖ്യാപനം നവജാതശിശുവിന്റെ കാതുകളിൽ മന്ത്രിക്കുകയും, അഞ്ച് പ്രാർത്ഥനകൾക്കിടയിൽ ആവർത്തിക്കുകയും, മരണസമയത്ത് ഒരു വിശ്വാസിയുടെ ചുണ്ടുകളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യപ്പെടുന്നു. ഏക ദൈവത്തിലും അവന്റെ അന്ത്യ ദൂതനായ മുഹമ്മദ് നബിയിലുമുള്ള വിശ്വാസത്തിന്റെ പ്രഖ്യാപനമാണിത്. ഇസ്ളാമിൽ ആറ് കലിമകളാണുള്ളത്.

കലിമ തയ്യിബ് - അല്ലാഹുവിന്റെയും മുഹമ്മദിന്റെ പ്രവാചകത്വത്തിന്റെയും ഏകത്വം പ്രഖ്യാപിക്കുന്നു.
കലിമ ഷഹാദ - ഇസ്ലാം സ്വീകരിക്കുമ്പോൾ ചൊല്ലുന്ന വിശ്വാസ സാക്ഷ്യം വീണ്ടും ഉറപ്പിക്കുന്നു.
കലിമ തംജീദ് - അല്ലാഹുവിന്റെ മഹത്വത്തെയും കാരുണ്യത്തെയും മഹത്വപ്പെടുത്തുന്നു.
കലിമ തൗഹീദ് - അല്ലാഹുവിന്റെ ഏകത്വത്തെയും ജീവിതത്തിനും മരണത്തിനും മേലുള്ള ശക്തിയെയും കുറിച്ച് സംസാരിക്കുന്നു.
കലിമ അസ്താഗ്ഫാർ - അറിയുന്നതും അറിയാത്തതുമായ പാപങ്ങൾക്ക് ക്ഷമ തേടുന്നു.
കലിമ റദ്ദേ കുഫ്ർ - അവിശ്വാസത്തെയും പാപകരമായ പ്രവൃത്തികളെയും നിരസിക്കുന്നു.

എന്താണ് കലിമയുടെ പ്രാധാന്യം?

ആറ് കലിമകൾ ഇസ്ലാമിക വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവാണ്. അല്ലാഹുവിന്റെ ഏകത്വം, പ്രവാചകന്റെ പ്രാധാന്യം, പാപമോചനം തേടേണ്ടതിന്റെയും പാപത്തിൽ നിന്ന് അകന്നു നിൽക്കേണ്ടതിന്റെയും ആവശ്യകത എന്നിവയെക്കുറിച്ച് ഇവ മുസ്ലീങ്ങളെ പഠിപ്പിക്കുന്നു. കലിമ പാരായണം ചെയ്യുന്നത് മുസ്ലീങ്ങളെ ചിന്തിക്കാനും പശ്ചാത്തപിക്കാനും അവരുടെ വിശ്വാസം ശക്തിപ്പെടുത്താനും സഹായിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, KALIMA, PAHALGAM ATTACK, ISLAMIC VERSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360