SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.50 AM IST

ന്യൂയോർക്കിനെ പിന്നിലാക്കുന്ന ചെന്നൈ മെട്രോ; പ്രശംസിച്ച് വിദേശ സഞ്ചാരി, സോഷ്യൽ മീഡിയയിൽ വൈറൽ

chennai-metro

ഇന്ത്യൻ മെട്രോസംവിധാനങ്ങളെക്കുറിച്ചുള്ള വിദേശസഞ്ചാരികളുടെ പ്രശംസകൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ചെന്നൈ മെട്രോയെ പ്രശംസിച്ച ജപ്പാൻ സ്വദേശിയായ ഒരു വിനോദസഞ്ചാരിയുടെ പോസ്റ്റാണിപ്പോൾ വൈറലാകുന്നത്. അമേരിക്കയിലെ ന്യൂയോർക്ക് സബ്‌വേയെക്കാൾ മികച്ച സൗകര്യങ്ങളാണ് ചെന്നൈ മെട്രോയിലുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചെന്നൈ മെട്രോയിലെ സൗകര്യങ്ങൾ കണ്ട് ആശ്ചര്യപ്പെട്ടതായും ജാപ്പനീസ് സ്വദേശി എക്‌സിൽ‌ കുറിച്ചു.

'പ്ലാറ്റ്‌ഫോമിൽ സ്‌ക്രീൻ ഡോറുകളുണ്ട്. എസി വളരെ നന്നായി പ്രവർത്തിക്കുന്നു. ഇവിടെയുള്ള സൗകര്യങ്ങൾ ന്യൂയോർക്ക് സബ്‌വേയെക്കാൾ മികച്ചതാണ്'- അദ്ദേഹം ജാപ്പനീസ് ഭാഷയിൽ എഴുതി. പോസ്റ്റിനൊപ്പം പ്ലാറ്റ്‌ഫോമിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. പോസ്‌റ്റ് വൈറലായതിനുപിന്നാലെ ചെന്നൈ മെട്രോയുടെ ശുചിത്വവും നിലവാരവും പ്രശംസിച്ച് നിരവധിപേർ രംഗത്തെത്തി. താൻ 2027 മുതൽ ചെന്നൈ മെട്രോ ഉപയോഗിക്കുകയാണെന്നും അതിമനോഹരമായ അനുഭവമാണെന്നും ഒരാൾ അഭിപ്രായപ്പെട്ടു. പലരും സംസാരിക്കാറുള്ളത് ബംഗളൂരു, ഹൈദരബാദ് നഗരങ്ങളിലെ മെട്രോ ഗതാഗതത്തെക്കുറിച്ചാണെന്നും എന്നാൽ ചെന്നൈ മെട്രോ അവയെക്കാൾ മികച്ചതാണെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു. ഏപ്രിൽ മാസത്തിൽമാത്രം 90 ലക്ഷത്തിലധികം യാത്രക്കാരാണ് ചെന്നൈ മെട്രോ ഉപയോഗിച്ചത്. 2025 ജൂലായ്, സെപ്‌തംബർ മാസങ്ങളിൽ യാത്രക്കാരുടെ എണ്ണം ഒരു കോടിയും കടന്നിരുന്നു.

ഇതാദ്യമായല്ല ഇന്ത്യയിലെ മെട്രോ സംവിധാനങ്ങളെ വിദേശികൾ പ്രശംസിക്കുന്നത്. ഈ വർഷം ആദ്യം ബ്രിട്ടീഷ് ട്രാവൽ വ്ളോഗറായ റോണി പോർട്ടൽ ഡൽഹി മെട്രോയെ ലണ്ടൻ അണ്ടർഗ്രൗണ്ടിനെക്കാൾ മികച്ചതെന്ന് വിശേഷിപ്പിച്ചിരുന്നു. ശുചിത്വം, എയർ കണ്ടീഷൻ, യാത്രാസൗകര്യം എന്നിവയെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHENNAI, METRO, VIRAL, TRANSPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360