SignIn
Kerala Kaumudi Online
Tuesday, 02 June 2026 2.30 PM IST

വൻ തുക മുടക്കി എഞ്ചിനീയറിംഗ് പഠിച്ചു, ശമ്പളം വെറും 20,000; ജോലി കളഞ്ഞ യുവാവ് കാറോടിച്ച് സമ്പാദിക്കുന്നത് മാസം രണ്ടുലക്ഷം

driver

മുംബയ്: ഇന്ത്യയിൽ ധാരാളം പേർ ബിടെക് ബിരുദം കരസ്ഥമാക്കുന്നുണ്ടെങ്കിലും ജോലി ലഭിക്കുന്നവരുടെ എണ്ണം കുറവാണ്. മാത്രമല്ല, മിക്കവരും കുറഞ്ഞ ശമ്പളത്തിനായിരിക്കും ജോലി ചെയ്യുന്നത്. എഞ്ചിനീയറിംഗുമായി ബന്ധമില്ലാത്ത തൊഴിൽ ചെയ്യുന്നവരും ധാരാളമുണ്ട്. ഇത്തരം കാരണങ്ങളാൽ മാനസിക, സാമ്പത്തിക സമ്മർദ്ദം അനുഭവിക്കുന്ന ബിടെക്കുകാരാണ് ഇന്ത്യയിൽ ഏറെയുള്ളത്. ഇതിനിടെ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഒരു യുവാവ് പരമ്പരാഗത പാതയുപേക്ഷിച്ച് ടാക്‌സി ഓടിച്ച് മാസം ലക്ഷങ്ങൾ സമ്പാദിച്ച് പ്രചോദനമാവുകയാണ്. കനേഡിയൻ കണ്ടന്റ് ക്രിയേറ്ററായ കലേബ് ഫ്രീസൺ ആണ് ടാക്‌സി ഡ്രൈവറുടെ വീഡിയോ പങ്കുവച്ചത്.

'ഒരു ഡ്രൈവറോട് എത്ര വരുമാനമുണ്ടെന്ന് ചോദിച്ചു. അദ്ദേഹം രണ്ടുലക്ഷമെന്ന് പറഞ്ഞു. ഇത്രയും എങ്ങനെയാണ് സമ്പാദിക്കുന്നതെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഉത്തരം കോൾമയിർകൊള്ളിച്ചു'- എന്ന കുറിപ്പോടെയാണ് ഫ്രീസൺ വീഡിയോ പങ്കുവച്ചത്.

'തുടക്കത്തിൽ പ്രയാസം നേരിട്ടിരുന്നു. സ്വന്തം കാറിലാണ് ബിസിനസ് ആരംഭിച്ചത്. ഇപ്പോൾ നാല് കാറുകൾ വാടകയ്ക്ക് നൽകുന്നു. തുടക്കത്തിൽ വിജയിച്ചില്ലെങ്കിലും പാതിവഴിയിൽ നിർത്തിപ്പോകരുത്. അദാനി, റിലയൻസ് തുടങ്ങിയവരും ചെറിയ വായ്‌പയിൽ നിന്നാണ് സ്വന്തം ബിസിനസ് ആരംഭിച്ചത്. ഒന്നോ രണ്ടോ കോടിയിൽ നിന്നല്ല അവർ തുടങ്ങിയത്.

സ്വന്തം ബിസിനസ് ആരംഭിക്കുന്നത് അപകടകരമല്ല. ഇല്ലെങ്കിൽ മറ്റുള്ളവരുടെ കീഴിൽ ജോലി ചെയ്യേണ്ടി വരും. 60 വയസ് കഴിഞ്ഞാൽ ആരും ജോലി തരികയുമില്ല. മൂന്ന് കാറുകൾ വാടകയ്ക്ക് നൽകുന്നതിൽ നിന്ന് 50 ശതമാനമാണ് ലഭിക്കുന്നത്. മാസത്തിൽ ചെലവുകൾ കഴിഞ്ഞാൽ രണ്ട് ലക്ഷം രൂപ വരുമാനമുണ്ട്. ഇതിൽ വായ്‌പകളും മറ്റും അടച്ചുകഴിഞ്ഞാൽ ഒരു ഒരു 1,75, 000 കയ്യിലുണ്ടാകും. ലക്ഷങ്ങൾ ചെലവാക്കി എഞ്ചിനീയറിംഗ് പഠിച്ചിട്ട് മാസം 20,000-30,000 മാത്രമാണ് ലഭിച്ചിരുന്നത്. തുടർന്നാണ് സ്വന്തം ബിസിനസ് ആരംഭിക്കാൻ തീരുമാനിച്ചത്'- എന്നാണ് വീഡിയോയിൽ ടാക്‌സി ഡ്രൈവർ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DRIVER, ENGINEER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360