SignIn
Kerala Kaumudi Online
Tuesday, 02 June 2026 1.44 PM IST

കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഒലയിൽ ഡ്രൈവറായി; പ്രതിമാസം സമ്പാദിക്കുന്നത് ഒന്നരലക്ഷം

taxi

കോർപ്പറേറ്റ് ജോലികൾ ഉപേക്ഷിച്ച് മറ്റേതെങ്കിലും തൊഴിലുകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം ഇന്ന് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത്തരത്തിൽ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ടാക്‌‌സി സർവീസായ ഒലയിൽ ഡ്രൈവറായി മാറിയ ഒരു യുവാവിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

എംബിഎ ബിരുദദാരിയായ യുവാവ് തന്റെ കോർപ്പറേറ്റ് ജോലിയിൽ തൃപ്‌തനായിരുന്നില്ല. പ്രതിവർഷം 25 ലക്ഷം സമ്പാദിക്കാൻ സാധിക്കുമെങ്കിലും അതിയായ സമ്മർദം തന്നെയായിരുന്നു അതിന് കാരണം. ഒരു ദിവസം ജോലി ഉപേക്ഷിച്ച് ഒല ടാക്‌സിയിൽ ഡ്രൈവറായി ജോലി ചെയ്യാൻ തീരുമാനിച്ചു. ബന്ധുക്കളും നാട്ടുകാരും ഉൾപ്പടെ അദ്ദേഹത്തിന്റെ തീരുമാനത്തെ വലിയ രീതിയിൽ വിമർശിക്കുകയും എതിർക്കുകയും ചെയ്‌തു. പക്ഷേ, അദ്ദേഹം പിന്മാറിയില്ല. കാലക്രമേണ അയാൾ ബിസിനസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. മൂന്ന് വർഷങ്ങൾക്കുള്ളിൽതന്നെ ഒലയുമായി ബന്ധിപ്പിച്ച് അഞ്ച് കാറുകൾ സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പ്രതിമാസം 1.5 ലക്ഷം രൂപയാണ് അദ്ദേഹം സമ്പാദിക്കുന്നത്. യുവാവിന്റെ സഹോദരനായ സചനാണ് സോഷ്യൽ മീഡിയയിൽ ഇക്കാര്യങ്ങൾ പങ്കുവച്ചത്. താഴ്‌ചയിലേക്കുള്ളതാണെന്ന് തോന്നുന്ന പാത ചിലപ്പോൾ ഉയരങ്ങളിലേക്കുള്ളതാകും എന്നാണ് സചൻ അഭിപ്രായപ്പെടുന്നത്.

സചന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യത്യസ്‌തമായ അഭിപ്രായ പ്രകടനങ്ങൾക്ക് വഴിതെളിച്ചു. കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് മറ്റേതെങ്കിലും തൊഴിൽ തിരഞ്ഞെടുക്കുന്നവർക്ക് പ്രചോദനമാണ് ഇതെന്നാണ് ചിലർ പറഞ്ഞത്. എന്നാൽ, കോർപ്പറേറ്റ് ജോലിയിൽ തുടർന്നിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ശമ്പളം ഇതിനോടകം വർദ്ധിക്കുമായിരുന്നെന്നാണ് ചിലർ പറയുന്നത്. അഞ്ച് വർഷം മുൻപ് 25 ലക്ഷം രൂപ സമ്പാദിക്കാൻ കഴിയുമായിരുന്ന ജോലിയെക്കാൾ വലുതല്ല പ്രതിമാസം ഒന്നര ലക്ഷം രൂപ സമ്പാദിക്കുന്ന ജോലിയെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ മനസമാധനത്തെക്കാൾ വലുതല്ല പണമെന്നാണ് പലരും മറുപടി നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CORPORATE, JOB, INCOME, BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360