SignIn
Kerala Kaumudi Online
Friday, 06 November 2026 5.55 PM IST

കാലങ്ങളായുള്ള യാത്രക്കാരുടെ പരാതി പരിഹരിച്ച് വന്ദേഭാരത്, എല്ലാ ട്രെയിനുകളിലും ഈ മാറ്റം വരണമെന്ന് സോഷ്യൽ മീഡിയ

vande-bharat
സോഷ്യൽ മീഡിയയിൽ പങ്കുവച്ച ദൃശ്യങ്ങൾ

ന്യൂഡൽഹി: ട്രെയിൻ യാത്ര കൂടുതൽ സുഖകരമാക്കുന്നതിനായി പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ സൗകര്യത്തിന് മുൻഗണന നൽകുംവിധത്തിൽ മികച്ച ഇന്റീരിയർ, സൗകര്യപ്രദമായ സീറ്റുകൾ, ആധുനിക സംവിധാനങ്ങൾ തുടങ്ങിയവയിൽ മാറ്റം വരുത്തിയാണ് പുതിയ ട്രെയിനുകൾ രൂപകല്‌പന ചെയ്യുന്നത്. അത്തരത്തിൽ രൂപകല്‌പന ചെയ്‌ത വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിലെ സൗകര്യങ്ങൾ യാത്രക്കാർക്ക് ഉപകാരപ്രദമാകുന്നത് എങ്ങനെയാണെന്ന് ചൂണ്ടിക്കാണിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിലിപ്പോൾ വൈറലാകുന്നത്.

രാജധാനി ഉൾപ്പെടെയുള്ള പഴയ സ്ലീപ്പർ ട്രെയിനുകളിൽ കോച്ചിന്റെ പ്രവേശന കവാടത്തിനും ശുചിമുറിക്കും സമീപമുള്ള ബെർത്തുകളിൽ യാത്രചെയ്യുന്നവരുടെ കാലങ്ങളായുള്ള പരാതികൾ മുൻനിർത്തിയാണ് പുതിയ മാറ്റം. യാത്രക്കാർ നിരന്തരം കടന്നുപോകുന്നതും ഭക്ഷണവില്‌പനക്കാർ എത്തുന്നതും കോച്ചിന്റെ വാതിൽ തുറക്കുകയും അടയ്‌ക്കുകയും ചെയ്യുന്നതും ഉറക്കത്തിൽ തടസം സൃഷ്‌ടിക്കാറുണ്ട്. പ്രത്യേകിച്ച് രാത്രി യാത്രകളിൽ ഇത്തരം ബർത്തുകളിൽ യാത്ര ചെയ്യുന്നത് അസൗകര്യമാണ്. ഈ പ്രശ്‌നത്തിന് വന്ദേഭാരത് സ്ലീപ്പർ എങ്ങനെ പരിഹാരം കാണുന്നുവെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് കണ്ടന്റ് ക്രിയേറ്ററായ ധനഞ്ജയ് കുമാർ.

പഴയ ട്രെയിനുകളിലെയും പുതിയ വന്ദേ ഭാരത് സ്ലീപ്പറിലെയും സൗകര്യങ്ങൾ താരതമ്യം ചെയ്യുന്ന വീഡിയോയാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. കോച്ചിന്റെ പ്രവേശന കവാടത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന സ്ലൈഡിംഗ് വാതിലാണ് പ്രധാന സവിശേഷതകളിലൊന്ന്. പ്രവേശന കവാടത്തിനും യാത്രക്കാരുടെ ബർത്തുകൾക്കും ഇടയിൽ അധിക സ്ഥലം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നു.

ബെർത്തുകൾ പ്രവേശന കവാടത്തിൽനിന്ന് അകറ്റി ക്രമീകരിച്ചിരിക്കുന്നതിനാൽ വാതിലിനടുത്തുകൂടി ആളുകൾ കടന്നുപോകുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടില്ലാതെ യാത്രക്കാർക്ക് വിശ്രമിക്കാനും ഉറങ്ങാനും കഴിയുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. യാത്രക്കാരുടെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന മികച്ച ഡിസൈനാണിതെന്നും എല്ലാ ട്രെയിനുകളിലും ഈ മാറ്റം കൊണ്ടുവരണമെന്നുമാണ് പലരും പ്രതികരിക്കുന്നത്.

A post shared by Dhananjay kumar (@dailytravelhac1)


English Summary

Vande Bharat Sleeper introduces a smarter coach design with sliding doors and better berth placement, ensuring a quieter and more comfortable night journey.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VANDE BHARAT, VANDE BHARAT ADVANTAGES, VANDE BHARAT VS RAJADHANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360