SignIn
Kerala Kaumudi Online
Friday, 06 November 2026 1.51 PM IST

ജീവനക്കാർക്ക് സമ്മാനമായി നൽകിയത് പുത്തൻ ഐഫോൺ; മലയാളി ബോസിന്റെ സർപ്രൈസിൽ കണ്ണുനിറഞ്ഞ് ജീവനക്കാരി

haseena
വനിതാ ജീവനക്കാരിക്ക് ഐഫോൺ സമ്മാനിക്കുന്ന ഹസീന

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിലെ ജീവനക്കാർക്ക് ഐഫോൺ ഡ്യൂവോ സമ്മാനിച്ച് മലയാളി സംരംഭക. കമ്പനിയിലെ മാനേജിംഗ് ഡയറക്‌ടറായ ഹസീന നിഷാദാണ് ജീവനക്കാരികൾക്ക് ഐഫോൺ സമ്മാനിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ജീവനക്കാരെ കോൺഫറൻസ് റൂമിലേക്ക് വിളിച്ചുവരുത്തിയാണ് ഹസീന സർപ്രൈസ് ഒരുക്കിയത്. എല്ലാവരോടും കസേരകളിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇരിക്കാനായി കസേര നീക്കിയപ്പോഴാണ് അവരെ കാത്തിരുന്ന അപ്രതീക്ഷിത സമ്മാനം കണ്ടത്. മേശകൾക്കിടയിൽ കസേരകളിൽ ഭംഗിയായി പൊതിഞ്ഞുവച്ചിരിക്കുന്ന ഗിഫ്‌റ്റ് ബോക്‌സുകളായിരുന്നു ഉണ്ടായിരുന്നത്. ഓരോ ബോക്‌സിലും പുത്തൻ ഐഫോണുകൾ. സമ്മാനം കണ്ടതോടെ ജീവനക്കാരുടെ സന്തോഷത്തിന് അതിരില്ലാതായി. ആവേശത്തോടെ ഗിഫ്‌റ്റ് ബോക്‌സുകൾ തുറക്കുന്ന വനിതാ ജീവനക്കാരുടെ മുഖത്തെ പുഞ്ചിരിയും അമ്പരപ്പുമെല്ലാം വീഡിയോയിൽ കാണാം.

കോർപ്പറേറ്റ് ജീവനക്കാർക്ക് പുറമെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ വനിതാ ജീവനക്കാരിക്കും സമ്മാനം നൽകി. അപ്രതീക്ഷിതമായ ഈ സ്‌നേഹപ്രകടനത്തിൽ വികാരാധീനയായ ജീവനക്കാരി ഹസീനയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ഓരോ സ്‌ത്രീയുടെയും സ്വപ്‌നങ്ങൾക്കും ഉത്തരവാദിത്തങ്ങൾക്കും വെല്ലുവിളികൾക്കും താൻ വില നൽകുന്നുവെന്നാണ് വീഡിയോയ്‌ക്ക് താഴെ ഹസീന കുറിച്ചത്.

എല്ലാ സ്‌ത്രീകളും ആത്മവിശ്വാസത്തോടെ വളരണമെന്നും സ്വന്തം സ്വപ്‌നങ്ങൾ സാക്ഷാത്‌ക്കരിക്കണമെന്നും അവർ പറയുന്നു. ഒരു സ്‌ത്രീയുടെ ഉയർച്ച മറ്റൊരു സ്‌ത്രീക്ക് മുന്നേറാനുള്ള ധൈര്യം നൽകുമെന്നും ഹസീന കുറിപ്പിൽ കൂട്ടിച്ചേർത്തു.

English Summary

Kerala-born UAE businesswoman Haseena Nishad won hearts by gifting iPhones to her female employees, including a housekeeping staff member. The emotional surprise video has crossed 2 million views on Instagram.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BOSS GIFTS IPHONE, SURPRISE GIFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360