
ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്നലെയും ഇന്ത്യയുടെ മെഡൽക്കുതിപ്പ്. ബോക്സിംഗിൽ വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാറും 57കിലോഗ്രാം വിഭാഗത്തിൽ ജാസ്‌മിൻ ലംബോറിയയും പാരാഅത്‌ലറ്റിക്സ് ഷോട്ട്പുട്ട് എഫ് 57 വിഭാഗത്തിൽ സോമൺ റാണയും ഒടുവിൽ റിപ്പോർട്ടു കിട്ടുമ്പോൾ സ്വർണം നേടിയിട്ടുണ്ട്. പത്ത് ഫൈനലുകളാണ് ബോക്സിംഗിൽ ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. ഇതിൽ മത്സരം പൂർത്തിയായ മൂന്ന് പോരാട്ടങ്ങളിൽ നിന്ന് രണ്ട് സ്വർണവും ഒരു വെള്ളിയുമാണ് ഇന്ത്യയുടെ സമ്പാദ്യം. ബോക്സിംഗിൽ പുരുഷൻമാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ ജാഡുമണി സിംഗും ഷോട്ട്പുട്ട് എഫ്57 വിഭാഗത്തിൽ ശുഭം ജുയലും പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ പ്രവീൺ ചിത്രവേലും വെള്ളി നേടി.
ട്രിപ്പിൾ ജമ്പിൽ മറ്രൊരിന്ത്യൻ താരം സെൽവപ്രഭു തിരുമാരനാണ് വെങ്കലം.
ഇന്ത്യൻ കായികപ്രേമികൾ ആകാംഷയോടെ ഉറ്രുനോക്കിയ പുരുഷന്മാരുടെ ജാവലിൻത്രോയിൽ ഇതിഹാസതാരം നീരജ് ചോപ്ര (85.83 മീറ്റർ) വെള്ളി നേടി. മറ്റൊരിന്ത്യൻ താരം യഷ്‌വീർ സിംഗിനാണ് (85.41 മീറ്റർ) വെള്ളി. ഡക്കാത്ത്‌ലണിൽ തേജസ്വിൻ ശങ്കറും വെങ്കലം സ്വന്തമാക്കി. മീറ്റ് ഇന്ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |