മുംബയ്: മുൻ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്ടൻ അജിങ്ക്യ രഹാനെ ജൂലായ് 30-നാണ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങിയത്. 2021ൽ വിരാട് കൊഹ്ലിയുടെ അഭാവത്തിൽ ടീമിനെ നയിച്ച്, ഓസ്‌ട്രേലിയയിൽ ഇന്ത്യയ്ക്ക് വേണ്ടി ബോർഡർ–ഗാവസ്‌കർ ട്രോഫി സമ്മാനിച്ച നായകനാണ് രഹാനെ. ഇന്ത്യയ്ക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുള്ള അദ്ദേഹം, കരിയറിന് വിരാമമിട്ടെങ്കിലും തന്റെ അടുത്ത ഘട്ടം എന്തായിരിക്കുമെന്ന് ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എങ്കിലും, യുവതലമുറയിലെ ക്രിക്കറ്റ് താരങ്ങളുടെ ഉപദേശകനായി സഹായിക്കാൻ താൽപ്പര്യപ്പെടുന്നുവെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.
പുതിയ ജീവിതത്തിലേക്ക് കടക്കുന്ന രഹാനെയ്ക്ക് ബിസിസിഐയുടെ ഭാഗത്തുനിന്ന് സാമ്പത്തിക പിന്തുണയും ലഭിക്കും. ഇന്ത്യയ്ക്കായി 85 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള രഹാനെയെ ഉയർന്ന പെൻഷൻ വിഭാഗത്തിലാണ് ബിസിസിഐ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻപ് 50,000 രൂപയായിരുന്ന പ്രതിമാസ പെൻഷൻ നാല് വർഷം മുമ്പ് 70,000 രൂപയായി ഉയർത്തിയിരുന്നു. ഇതിലൂടെ രഹാനെയ്ക്ക് ഇനി മുതൽ പ്രതിമാസം 70,000 രൂപ സ്ഥിര പെൻഷൻ ലഭിക്കും. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായിരുന്നപ്പോഴാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. 2022ലായിരുന്നു വിരമിച്ച മുൻ താരങ്ങളുടെ പെൻഷൻ തുക ബിസിസിഐ പരിഷ്‌കരിക്കുന്നത്.
അതേസമയം, ബിസിസിഐയിൽ ഏതെങ്കിലും ഔദ്യോഗിക പദവികൾ ഏറ്റെടുക്കുകയാണെങ്കിൽ രഹാനെയുടെ പെൻഷൻ തുക താൽക്കാലികമായി നിലയ്ക്കും. ബോർഡിൽ കോച്ചോ അഡ്മിനിസ്‌ട്രേറ്ററോ ആയി സേവനം അനുഷ്ഠിച്ച് ശമ്പളം കൈപ്പറ്റുന്ന കാലയളവിലാണ് പെൻഷൻ തടസപ്പെടുക.
ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചതിനാൽ ഇന്ത്യൻ പ്രീമിയർ ലീഗിലും താരം ഇനി കളിക്കാനിടയില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായിരുന്ന രഹാനെയുടെ ഒരു സീസണിലെ പ്രതിഫലം 1.50 കോടി രൂപയായിരുന്നു. കളി അവസാനിപ്പിച്ചെങ്കിലും ഐപിഎൽ ടീമുകളുടെ ഉപദേഷ്ടാവായോ പരിശീലകനായോ രഹാനെ എത്തിയേക്കാം.
Having played 85 Test matches for India, Rahane qualifies for a monthly pension of 70,000 rupees from the BCCI. However, this pension will be temporarily suspended if he takes up any official salaried position within the board.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |