
ഗെയിംസിന്റെ അവസാനദിനത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ ജൂഡോയിലും സൈക്ളിംഗിലുമായിരുന്നു. 78 കിലോയിൽ താഴെയുള്ള വനിതകളുടെ ജൂഡോയിൽ ഇഷ്‌രൂപ് സിംഗ് ക്വാർട്ടർ ഫൈനലിൽ തോറ്റെങ്കിലും റെപ്പഷാഗേ റൗണ്ടിൽ ജയിച്ചതോടെ വെങ്കലമെഡലിനായുള്ള മത്സരത്തിലേക്ക് പ്രവേശനം ലഭിച്ചു. വെങ്കലത്തിനായുള്ള മത്സരത്തിൽ കാനഡയുടെ കൊറാലി ഗോഡ്ബൗട്ടിനോട് അവസാനം വരെ പൊരുതിനോക്കിയെങ്കിലും ജയിക്കാനായില്ല. 100 കിലോയിൽ താഴെയുള്ള പുരുഷന്മാരുടെ ജൂഡോയിൽ മത്സരിച്ച അവ്താർ സിംഗും 100 കിലോയിൽ കൂടുതലുള്ള പുരുഷ ജൂഡോയിൽ യഷ് ഘാൻഗസും പ്രീക്വാർട്ടറിൽ തോറ്റുപുറത്തായി.
സൈക്ളിംഗിൽ പുരുഷ വിഭാഗം 40 കിലോമീറ്റർ പോയിന്റ് റേസിൽ ഇന്ത്യയുടെ ഹർഷ്‌വീർ സിംഗ് സെഖോണും ദിനേഷ് കുമാറും ഹീറ്റ്സിൽ പുറത്തായി. പുരുഷന്മാരുടെ 1000 മീറ്റർ ടൈം ട്രയലിൽ റൊണാൾഡോ സിംഗ് 20-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |