തൃശൂർ: കേരള ഫുട്‌ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന ജൂനിയർ ബോയ്‌സ് അന്തർജില്ല ഫുട്‌ബാൾ ചാംപ്യൻഷിപ്പിന് നാലിന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ തുടക്കമാകും. വൈകിട്ട് ആറിന് മേയർ നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ആദ്യകാല പ്രസിഡന്റ് ജോസ് ആലൂക്കാസിനെ ആദരിക്കും. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ തൃശൂർ പത്തനംതിട്ടയെ നേരിടും. എട്ടിന് സെമിഫൈനലുകളും ഒമ്പതിന് വെെകിട്ട് നാലിന് ലൂസേഴ്‌സ് ഫൈനലും ആറിന് ഫൈനൽ മത്സരവും നടക്കുമെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സി.സുമേഷ്, ഡി.എഫ്.എ സെക്രട്ടറി ഡേവിഡ് ആന്റോ, ട്രഷറർ സോളി സേവ്യർ, ജോജു മഞ്ഞില, കുരിയൻ മാത്യു എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |