SignIn
Kerala Kaumudi Online
Thursday, 01 October 2026 1.43 AM IST

ഇരട്ട റെക്കാഡ് നേട്ടവുമായി മെഡിട്രീനയും സെന്റ് ജോൺസും

heartday1

തിരുവനന്തപുരം: ലോക ഹൃദയദിനത്തോടനുബന്ധിച്ച് മെഡിട്രീന ആശുപത്രിയും നാലഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് രണ്ട് ലോക റെക്കാഡുകൾ സ്വന്തമാക്കി. 310-ഓളം വിദ്യാർത്ഥികളെ അണിനിരത്തി ഹൃദയത്തിന്റെ ആകൃതിയിൽ മനുഷ്യച്ചങ്ങല രൂപീകരിക്കുകയും തുടർന്ന് ലൈവ് കാർഡിയോ എക്സർസൈസ് സംഘടിപ്പിക്കുകയും ചെയ്തതാണ് ഒരു റെക്കാഡ്. മെഡിട്രീന ആശുപത്രിയുടെ ചെയർമാനും ചീഫ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ. എൻ. പ്രതാപ് കുമാർ 17 രാജ്യങ്ങളിൽ ഇന്റർവെൻഷണൽ കാർഡിയോളജി നടപടിക്രമങ്ങൾ നടത്തിയതിനാണ് രണ്ടാമത്തെ ലോക റെക്കാഡ്.

നാലഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ലോക ഹൃദയദിന പരിപാടി മെഡിട്രീന ആശുപത്രിയുടെ ചെയർമാനും ചീഫ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ. എൻ. പ്രതാപ് കുമാർ ഉദ്ഘാടനം ചെയ്തു. സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബിജു കെ. ജോർജ് അദ്ധ്യക്ഷനായി. മെഡിട്രീന ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ. മനു ലോക ഹൃദയദിന സന്ദേശം നൽകി. സെന്റ് ജോൺസ് എം.എച്ച്.എസ്.എസ്. ബർസർ ഫാ. നിധീഷ് വള്ളിയത്ത്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ബിജു ജോൺ, വേൾഡ് റെക്കാഡ്സ് യൂണിയൻ റെക്കാ‌ഡ്സ് മാനേജർ ക്രിസ്റ്റഫർ ടെയ്‌ലർ ക്രാഫ്റ്റ് വേൾഡ് റെക്കാഡ് ക്യൂറേറ്റർ പ്രജീഷ് നിർഭയ, മെഡിട്രീന ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. മഞ്ജു പ്രതാപ്, സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ ആർ.സി. തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD RECORD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360