തൃശൂർ: സംസ്ഥാന സ്‌കൂൾ ഗെയിംസ് ഗ്രൂപ്പ് ആറ് മത്സരങ്ങളുടെ ഭാഗമായി തൃശൂർ അക്വാട്ടിക് കോംപ്ലക്‌സിൽ നടക്കുന്ന നീന്തലിൽ തിരുവനന്തപുരത്തിന്റെ കുതിപ്പ്. ഇന്നലെ 24 മത്സരങ്ങൾ പൂർത്തിയായപ്പോൾ 15 സ്വർണവും 13 വെള്ളിയും 13 വെങ്കലവും നേടി 126 പോയിന്റാണ് തിരുവനന്തപുരം നേടിയത്. അഞ്ച് സ്വർണം, നാലു വെള്ളി, രണ്ട് വെങ്കലമുൾപ്പെടെ 39 പോയിന്റുള്ള ആതിഥേയരായ തൃശൂരാണ് രണ്ടാംസ്ഥാനത്ത്. മൂന്ന് സ്വർണവും നാല് വീതം വെള്ളിയും വെങ്കലും നേടി 30 പോയിന്റോടെ എറണാകുളം മൂന്നാംസ്ഥാനത്താണ്. ഇന്ന് 30ലേറെ ഫൈനലുകൾ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |