SignIn
Kerala Kaumudi Online
Thursday, 01 October 2026 6.35 AM IST

സെക്യൂരിറ്റി വിലക്കിയിട്ടും ജേഴ്‌സി ചോദിച്ച ഫാനിന് മൈതാനത്ത് വച്ച് ഊരി നൽകി സ്കാർലറ്റ്

u

മെക്സിക്കോ സിറ്റി: സുരക്ഷാ ജീവനക്കാരുടെ വിലക്കുകൾ വകവയ്ക്കാതെ കുഞ്ഞ് ആരാധികയ്ക്ക് മൈതാനത്ത് വച്ച് തന്നെ ജേഴ്സി സമ്മാനിക്കാൻ മനസുകാണിച്ച മെക്സിക്കൻ വനിതാ ഫുട്ബോൾ താരം സ്കാർലറ്റ് കാംബെറോസിന് കയ്യടിക്കുകയാണ് ലോകം,​ മെക്സിക്കൻ വനിതാ ലീഗിൽ അമേരിക്ക ഫെമിനിലിന്റെ ക്യാപ്‌ടനാണ് സ്കാർലറ്റ്. ലിയോണിനെതിരായ ഏവേ മത്സരത്തിൽ ഫെമിനിൽ ജയിച്ചതിന് പിന്നാലെയാണ് ഗാലറിയിൽ നിന്ന് ആരാധിക സ്കാർലറ്രിന്റെ ജേഴ്സി ആവശ്യപ്പെട്ടത്. സുരക്ഷാ കാരണങ്ങളാൽ ആരാധകർക്ക്താ രങ്ങളുടെ അടുത്തേക്ക് വരുന്നതിനും താരങ്ങൾക്ക് ഗാലറിക്ക് സമീപത്തേക്ക് പോകുന്നതിനും അധികൃതർ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ മൈതാനത്ത് നിന്ന് മടങ്ങാനൊരുങ്ങുകയായിരുന്ന സ്കാർലറ്റ് ആരാധികയുടെ ആഗ്രഹം സാധിച്ചുകെടുക്കാൻ അവിടെവച്ച് തന്നെ മത്സരത്തിൽ ഉപയോഗിച്ച ജേഴ്സി ഊരി സമീപത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈയിൽകൊടുത്തു വിടുകയായിരുന്നു. വലിയ കെൈയടിയോടെയാണ് ഗാലറി സ്കാർലറ്റിന്റെ പ്രവർത്തിയെ അഭിനന്ദിച്ചത്. ഈ സംഭവങ്ങളുടെ വീഡിയോ നിമിഷങ്ങൾക്കകം സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി. ആഗസ്റ്റിൽ നടന്ന മത്സരത്തിന് ശേഷവും സ്കാർലറ്റ് ഇതുപോലെ ഒരു ആരാധകന് ജേഴ്‌സി സമ്മാനിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360