
ന്യൂഡൽഹി: നടപ്പുസാമ്പത്തിക വർഷത്തെ ആദ്യ അഞ്ചുമാസത്തിൽ കേന്ദ്രസർക്കാരിന്റെ ധനക്കമ്മി 7.1 ലക്ഷം കോടി രൂപയായി വർദ്ധിച്ചു. ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് 2026- 27 സാമ്പത്തിക വർഷത്തെ ആകെ ലക്ഷ്യത്തിന്റെ 41.9 ശതമാനമാണിതെന്ന് കൺട്രോളർ ജനറൽ ഒഫ് അക്കൗണ്ട്‌സ് (സി.ജി.എ) പുറത്തുവിട്ട ഡേറ്റ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം ഇതേകാലയളവിൽ ധനക്കമ്മി ബഡ്ജറ്റ് എസ്റ്റിമേറ്റിന്റെ 38.1 ശതമാനമായിരുന്നുവെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ കൃത്യം 7,10,249 കോടി രൂപയാണ് ധനക്കമ്മി രേഖപ്പെടുത്തിയത്. ഇക്കാലയളവിൽ കേന്ദ്രത്തിന്റെ അറ്റ നികുതി വരുമാനം 8.38 ലക്ഷം കോടി രൂപയാണ്. ഇത് ബഡ്ജറ്റ് എസ്റ്റിമേറ്റിന്റെ 29.2 ശതമാനമാണ്. മുൻവർഷം ഇതേസമയത്ത് നികുതി വരുമാനം 28.6 ശതമാനമായിരുന്നു.
നടപ്പുസാമ്പത്തികവർഷത്തെ ആദ്യ അഞ്ചുമാസത്തെ ആകെ ചെലവ് 20.78 ലക്ഷം കോടി രൂപയാണ്. ഇത് ബഡ്ജറ്റ് എസ്റ്റിമേറ്റിന്റെ 38.9 ശതമാനമാണ്. കഴിഞ്ഞവർഷം ഇത് 37.1 ശതമാനമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |