SignIn
Kerala Kaumudi Online
Thursday, 01 October 2026 2.39 AM IST

1.5 ബില്യൺ ശ്രീലങ്കൻ രൂപ സമാഹരിച്ച് ഏഷ്യ അസറ്റ് ഫിനാൻസ്

muthoot

കൊച്ചി: മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ ഉപകമ്പനിയായ ഏഷ്യ അസറ്റ് ഫിനാൻസ് പിഎൽസി 2026ലെ റൈറ്റ്സ് ഇഷ്യു പൂർത്തിയാക്കി 1.5 ബില്യൺ ശ്രീലങ്കൻ രൂപ സമാഹരിച്ചു. ഇഷ്യൂവിന് 1.3 മടങ്ങ് അധിക അപേക്ഷകളാണ് ലഭിച്ചത്. ഈ നേട്ടം ശ്രീലങ്കയിലെ കമ്പനിയുടെ ബിസിനസ് വളർച്ചയ്ക്ക് ആവശ്യമായ മൂലധനം നൽകും. ഈ റൈറ്റ്സ് ഇഷ്യുവിൽ 45,162,012 സാധാരണ വോട്ടിംഗ് ഓഹരികളാണ് ഉൾപ്പെട്ടിരുന്നത്. ഇതുവഴി മൊത്തം 1,503.9 ദശലക്ഷം ശ്രീലങ്കൻ രൂപ സമാഹരിച്ചു. പുതിയ ഓഹരികൾ കൊളംബോ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനിയുടെ വായ്പാ പോർട്ട്‌ഫോളിയോ 51 ശതമാനം വാർഷിക വളർച്ചയോടെ 5,270 കോടി ശ്രീലങ്കൻ രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിലിത് 3,492 കോടി ശ്രീലങ്കൻ രൂപയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUTHOOT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360