SignIn
Kerala Kaumudi Online
Thursday, 16 July 2026 12.16 PM IST

ശുഭ്മാൻ ഗില്ലിന്റെ പരിക്ക്; രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ നയിക്കാൻ ശ്രേയസ് അയ്യർ, കാത്തിരിക്കുന്നത് അഗ്നിപരീക്ഷ

gill-and-shreyas
ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്. റിപ്പോർട്ട് പ്രകാരം കാലിന് പരിക്കേറ്റ ​ഗില്ലിന് കാർഡിഫിൽ നടക്കുന്ന രണ്ടാം ഏകദിന മത്സരം നഷ്ടമായേക്കും. ആദ്യ ഏകദിനത്തിൽ 75 പന്തിൽ 80 റൺസോടെ തകർപ്പൻ ബാറ്റ് ചെയ്യവെയാണ് ​ ഗില്ലിന്റെ കാലിന് പരിക്കേറ്റത്.

​ഇതോടെ ഇന്ത്യയെ നിലവിലെ വൈസ് ക്യാപ്‌റ്റനായ ശ്രേയസ് അയ്യരാകും നയിക്കുക. എന്നാൽ ക്യാപ്‌റ്റനെന്ന നിലയിൽ ശ്രേയസ് അയ്യരിന് വലിയ സമ്മർദ്ദമാകും മത്സരത്തിൽ നേരിടേണ്ടിവരിക. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി തുടങ്ങിയ ഇതിഹാസ താരങ്ങൾ ടീമിൽ അണിനിരക്കുമ്പോൾ ശ്രേയസ് അയ്യർ എങ്ങനെ നായകസ്ഥാനം കൈകാര്യം ചെയ്യുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ച പരിചയസമ്പത്ത് ശ്രേയസിനുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തിൽ സീനിയർ താരങ്ങളുടെ പിന്തുണയില്ലാതെ സ്വന്തമായി തീരുമാനങ്ങളെടുക്കാൻ ശ്രേയസിന് കഴിയണം.

അതേസമയം, ഗില്ലിന്റെ ആഭാവം ഇന്ത്യയുടെ ബാറ്റിംഗ് നിരയേയും ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ആദ്യ മത്സരത്തിൽ നായകനെന്ന നിലയിൽ ​ഗിൽ നടത്തിയ നീക്കവും ബാറ്റ്സ്‌മാനായ നിലയിൽ നേടിയ അർദ്ധ സെഞ്ച്വറിയും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായിരുന്നു. അതിനാൽ താരത്തിന്റെ അഭാവം ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

രണ്ടാം ഏകദിന പരമ്പരയിൽ ഗില്ലിന് പകരം ​ ഓപ്പണറായ ഇഷാൻ കിഷനെത്തിയേക്കും. ടി20യിലെ മികച്ച ബാറ്റ്സ്‌മാനായ ഇഷാന്റെ സമീപകാല ഫോം മികച്ചതാണ്. അതാണ് ഇന്ത്യയുടെ പ്രതീക്ഷയും. 2027 ലോകകപ്പിലേയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ ഭാവി ഈ യുവനിരയുടെ കൈകളിൽ സുരക്ഷിതമാണോ എന്ന് തെളിയിക്കാനുള്ള വേദി കൂടിയാകും കാർഡിഫ്.

English Summary

Shubman Gill's injury has ruled him out of the second ODI, with Shreyas Iyer set to lead India in his absence. The match will be a crucial test of Iyer's leadership as India aims to maintain its momentum despite missing its regular captain.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHUBMAN GILL, SHREYAS IYER, SHUBMAN GILL INJURY, INDIA VS ENGLAND ODI, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360