ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് സൂചന നൽകി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്. ഇംഗ്ലണ്ട് പര്യടനത്തിലെ ഇന്ത്യയുടെ മോശം പ്രകടനത്തിനും ടീം സെലക്ഷനിലെ പോരായ്മയുടെയും കാരണം രണ്ടുപേരുടെയും വ്യത്യസ്ത നിലാപാടുകളെന്ന് കാർത്തിക് വിലയിരുത്തി. സ്‌കൈ സ്‌പോർട്സ് ക്രിക്കറ്റ് പോഡ്കാസ്റ്റിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ടീമിലെ തുടർച്ചയായ മാറ്റങ്ങളാണ് പരിശീലകനും സെലക്ഷൻ കമ്മിറ്റിയും തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്‌മകളിലേക്ക് കാര്യങ്ങൾ വിരൽചൂണ്ടുന്നതെന്ന് ദിനേശ് കാർത്തിക് പറഞ്ഞു.
'അഗാർക്കർക്ക് ടീമിനെക്കുറിച്ച് ദീർഘകാല പ്ലാനുകളാണുള്ളത്. എന്നാൽ കോച്ചായ ഗംഭീർ ചിന്തിക്കുന്നത്, കളിക്കുന്ന എല്ലാ മത്സരങ്ങളും എനിക്ക് ജയിക്കണമെന്നാണ്. നമ്മൾ കാണുന്ന ഈ ആശയക്കുഴപ്പങ്ങൾക്കെല്ലാം കാരണവും ഇതാണ്. ഇത് കളിക്കാരെ സംബന്ധിച്ച് നല്ലൊരു കാര്യമല്ല. ഇന്ത്യയെപ്പോലൊരു രാജ്യത്ത് പകരക്കാരായി ഇറക്കാൻ എത്രയോ മികച്ച കളിക്കാരാണ് നമുക്കുള്ളത്. രണ്ട് മത്സരങ്ങളിൽ നന്നായി കളിക്കാൻ സാധിച്ചില്ലെങ്കിൽ പകരം വരാൻ വേറെ ആളുണ്ടെന്ന ചിന്ത എല്ലാ കളിക്കാർക്കുമുണ്ട്. അതിന്റെ കൂടെ ഇങ്ങനെയുള്ള കാര്യങ്ങൾ കൂടി ഉണ്ടായാൽ താരങ്ങളുടെ അവസ്ഥ എന്താകും? ബിസിസിഐ എത്രയും പെട്ടെന്ന് ശ്രദ്ധകൊടുത്ത് പരിഹാരം കാണേണ്ട കാര്യമാണിത്.'
'ചീഫ് സെലക്ടർ അജിത് അഗാർക്കർ ടീമിന്റെ ഭാവി മുന്നിൽക്കണ്ടാണ് കാര്യങ്ങൾ ചെയ്യുന്നത്. പുതിയ കളിക്കാരെ വളർത്തിയെടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതേസമയം ഗംഭീർ ചിന്തിക്കുന്നത് മറ്റൊന്നായിരിക്കാം: എനിക്ക് എല്ലാ പരമ്പരകളും ജയിക്കണം, കാരണം എന്റെ പേരാണ് ഇതിൽ പണയപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവർക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടെന്ന് വ്യക്തമാണ്. കാണുമ്പോൾ അങ്ങനെയാണ് തോന്നുന്നത്. ഒരു ഭാഗത്ത് ടീമിനെ കെട്ടിപ്പടുക്കാൻ നോക്കുന്ന സെലക്ടറുണ്ട്, മറുഭാഗത്താകട്ടെ എല്ലാ പരമ്പരയിലും വിജയം മാത്രം ലക്ഷ്യമിടുന്ന കോച്ചുമുണ്ട്. കാരണം തോറ്റാൽ ക്യാപ്ടന്റെ കൂടെ കോച്ചിന്റെ പേരും കൂടിയാണ് ചീത്തയാകുന്നത്.'— ദിനേശ് കാർത്തിക് കൂട്ടിച്ചേർത്തു.
അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര 2-0 നും, ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പര 4-0 നും ശ്രേയസ് അയ്യരുടെ കീഴിൽ ഇന്ത്യ കൈവിട്ടിരുന്നു. ഇതോടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. മലയാളി താരം സഞ്ജു സാംസൺ, യുവ വിസ്മയം വൈഭവ് സൂര്യവംശി എന്നിവരെ ടീം കൈകാര്യം ചെയ്ത രീതിയും വലിയ ചർച്ചയായിരുന്നു.
Former Indian cricketer Dinesh Karthik indicated differences between head coach Gautam Gambhir and chief selector Ajit Agarkar, speaking on a Sky Sports podcast. Karthik attributed India's recent poor performance in England and team selection issues to their differing approaches – Agarkar's long-term planning versus Gambhir's focus on immediate wins. India lost series against Ireland (2-0) and England (4-0).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |