SignIn
Kerala Kaumudi Online
Wednesday, 04 November 2026 6.09 PM IST

രസം കൊല്ലിയായി മഴ, കളം നിറഞ്ഞ് കൊഹ്‌ലി; ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം

virat-kohli
ഇന്ത്യൻ ടീം

ഓക്‌ലൻഡ്: ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. മഴ പലതവണ തടസം സൃഷ്ടിച്ച മത്സരത്തിൽ ഡക്‌വർത്ത് ലൂയിസ് സ്റ്റേൺ നിയമപ്രകാരം പുതുക്കി നിശ്ചയിച്ച ലക്ഷ്യം ഇന്ത്യ നിശ്ചിത ഓവറിൽ മറികടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 40.2 ഓവറിൽ 185 റൺലസിന് ഓൾഔട്ട് ആയി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ വിജയലക്ഷ്യം മഴയെത്തുടർന്ന് 32 ഓവറിൽ 143 റൺസായി പുനർനിശ്ചയിച്ചു. 22.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു.

ടോസ് നേടിയ ഇന്ത്യ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് പേസർമാർ പുറത്തെടുത്തത്. അർഷ്ദീപ് സിംഗ് നാല് വിക്കറ്റുകൾ വീഴ്ത്തി. ഗുർനൂർ ബ്രാർ മൂന്ന് വിക്കറ്റും അൻഷുൽ കാംബോജ് രണ്ട് വിക്കറ്റും സ്വന്തമാക്കി. ന്യൂസിലൻഡ് നിരയിൽ ടിം സീഫെർട്ട് 38 റൺസെടുത്തപ്പോൾ ഗ്ലെൻ ഫിലിപ്സ് 30 റൺസുമായി ചെറുത്തുനിന്നു. ബ്ലെയർ ടിക്നർ 23 പന്തിൽ 34 റൺസെടുത്ത് അവസാന ഘട്ടത്തിൽ സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ടീമിനെ 200 കടത്താനായില്ല. 40.2 ഓവറിൽ 185 റൺസിന് ന്യൂസിലൻഡ് പുറത്തായി.

എന്നാൽ, ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ തന്നെ തിരിച്ചടിയേറ്റു. രോഹിത് ശർമ റൺസൊന്നുമെടുക്കാതെ പുറത്തായി. പിന്നീട് ക്രീസിലെത്തിയ വിരാട് കൊഹ്‌ലി ശുഭ്മാൻ ഗില്ലിനൊപ്പം ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ട് നയിക്കുകയായിരുന്നു. വിരാട് കൊഹ്‌ലിയുടെ ബാറ്റിംഗാണ് ഇന്ത്യക്ക് വിജയവഴിയൊരുക്കിയത്. 51 പന്തിൽ 74 റൺസാണ് കൊഹ്‌ലി നേടിയത്. 13 ഫോറും ഒരു സിക്‌സും ഉൾപ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.

കരിയറിലെ 80-ാമത് അർദ്ധ സെഞ്ച്വറിയാണ് കൊഹ്‌ലി ഇന്ന് സ്വന്തമാക്കിയത്. കൂടാതെ, വിദേശ നാട്ടിൽ കളിച്ച ഏകദിനങ്ങളിൽ 50 റൺസോ അതിലധികമോ നേടുന്ന 50-ാമത്തെ ഇന്നിംഗ്സ് എന്ന റെക്കോർഡും താരം സ്വന്തമാക്കി. ഈ നേട്ടത്തിലെത്തുന്ന ആദ്യ ബാറ്റ്സ്‌മാനാണ് കൊഹ്‌ലി. 21 സെഞ്ച്വറികളും 29 അർദ്ധസെഞ്ച്വറികളുമാണ് വിദേശ മൈതാനങ്ങളിൽ കൊഹ്‌‌ലിയുടെ സമ്പാദ്യം. ഇന്നത്തെ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.

English Summary

India defeated New Zealand by five wickets in the first ODI in Auckland, taking a 1-0 series lead. Rain shortened the match, with India chasing a revised DLS target of 143 runs. Virat Kohli's 74-run innings led India to victory. Arshdeep Singh took four wickets for India.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA VS NEW ZEALAND 1ST ODI, NEW ZEALAND VS INDIA SCORE, VIRAT KOHLI RECORD, INDIA FIVE WICKET WIN, VIRAT KOHLI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360