SignIn
Kerala Kaumudi Online
Thursday, 16 July 2026 6.33 PM IST

രണ്ടാം ഏകദിനം: മത്സരത്തിന് മുൻപ് ഇന്ത്യൻ പേസർ ഗുർനൂർ ബ്രാറിന് മുന്നറിയിപ്പുമായി ഐസിസി

gurnoor-brar
ഗുർനൂർ ബ്രാർ

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മുൻപ് ഇന്ത്യൻ പേസർ ഗുർനൂർ ബ്രാറിന് മുന്നറിയിപ്പുമായി ഐസിസി. ആദ്യ ഏകദിന മത്സരത്തിനിടെ ഗുർനൂർ ഐസിസിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്.

മത്സരത്തിൽ ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ എട്ടാം ഓവറിലായിരുന്നു സംഭവം. തന്റെ ബൗളിംഗിൽ ഇംഗ്ലണ്ട് താരം ബെൻ ഡക്കറ്റ് അടിച്ച പന്ത് കയ്യിൽ കിട്ടിയ ഗുർനൂർ ബ്രാർ അത് താരത്തിന് നേരെ അപകടകരമായ രീതിയിൽ എറിയുകയായിരുന്നു. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് ഐസിസി കണ്ടെത്തിയിരുന്നു.

തുടർന്ന് ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.9 പ്രകാരം താരത്തിനെതിരെ നടപടി സ്വീകരിച്ചു. അച്ചടക്കലംഘനം നടത്തിയ ഗുർനൂറിന് ഐസിസി ഡിമെറിറ്റ്സ് പോയിന്റ് നൽകി. ഓൺഫീൽഡ് അംപയർമാരായ കുമാർ ധർമസേന, മൈക്ക് ബേൺസ്, തേർഡ് അമ്പയർ സാം നൊഗാജ്സ്കി, ഫോർത്ത് അംപയർ റസൽ വാരൻ എന്നിവരുടെ പരാതിയിലായിരുന്നു നടപടി.


മത്സരത്തിലെ റഫറി റിച്ചി റിച്ചാർഡ്സൺ നിർദ്ദേശിച്ച ശിക്ഷാ നടപടികൾ താരം അംഗീകരിച്ചതിനാൽ ഔദ്യോഗികമായ ഹിയറിംഗിന്റെ ആവശ്യമുണ്ടായില്ല. അതേസമയം, ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി 1-0 ന് മുന്നിലാണ്. മത്സരത്തിൽ ഗുർനൂർ രണ്ട് വിക്കറ്റുകൾ നേടിയിരുന്നു. പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് വൈകിട്ട് 5.30 ന് കാർഡിഫിൽ നടക്കും.

English Summary

The ICC has officially reprimanded India fast bowler Gurnoor Brar ahead of the second ODI against England for breaching Level 1 of the ICC Code of Conduct. Brar received one demerit point after throwing the ball in a manner deemed dangerous during the first ODI, but he admitted the offence and remains available for selection in the series.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURNOOR BRAR, ICC WARNING, SECOND ODI, CRICKET, INDIAN CRICKET TEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360