കാര്‍ഡിഫ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 44 ഓവറില്‍ 233 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ വിരാട് കൊഹ്ലി, ശ്രേയസ് അയ്യര്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. 178ന് മൂന്ന് എന്ന ശക്തമായ നിലയില്‍ നിന്നാണ് ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിട്ടത്. പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്.
ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്‍ 31(30) രോഹിത് ശര്‍മ്മ 26(47) എന്നിവര്‍ ഒന്നാം വിക്കറ്റില്‍ 44 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഗില്‍ പുറത്തായപ്പോള്‍ പകരമെത്തിയ വിരാട് കൊഹ്ലി 65(66) അര്‍ദ്ധ സെഞ്ച്വറി നേടി. രോഹിത് ശര്‍മ്മ - വിരാട് കൊഹ്ലി സഖ്യം ടീം സ്‌കോര്‍ 100 കടത്തിയ ശേഷമാണ് പിരിഞ്ഞത്. രോഹിത് പുറത്തായതോടെയാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്. ഇഷാന്‍ കിഷന്‍ 1(8) പെട്ടെന്ന് പുറത്തായപ്പോള്‍ കൊഹ്ലിക്ക് കൂട്ടായി എത്തിയത് ശ്രേയസ് അയ്യര്‍. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 67 റണ്‍സാണ് നേടിയത്.
ആര്‍ച്ചറുടെ പന്തില്‍ കൊഹ്ലി പുറത്തായതോടെയാണ് ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചത്. ഒരു വശത്ത് ശ്രേയസ് അയ്യര്‍ 66(71) നിലയുറപ്പിച്ച് അര്‍ദ്ധ സെഞ്ച്വറി കടന്നുവെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. വാഷിംഗ്ടണ്‍ സുന്ദര്‍ 2(5), അക്‌സര്‍ പട്ടേല്‍ 1(5), ശിവം ദൂബെ 0(1), എന്നിവര്‍ നിരാശപ്പെടുത്തി. ഗുര്‍നൂര്‍ ബ്രാര്‍ 7(15), പ്രസീദ്ധ് കൃഷ്ണ 0(3) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ജസ്പ്രീത് ബുംറ 20*(13) പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ജോഫ്ര ആര്‍ച്ചര്‍, ഗസ് അറ്റ്കിന്‍സണ്‍ എന്നിവര്‍ ബൗളിംഗില്‍ തിളങ്ങി.
india vs england first innings updates
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |