SignIn
Kerala Kaumudi Online
Friday, 10 July 2026 1.29 AM IST

ബാറ്റിംഗില്‍ തിളങ്ങി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍; നാലാം ട്വന്റി 20യില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്

shreyas-iyer
അര്‍ദ്ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യര്‍ കാണികളെ അഭിവാദ്യം ചെയ്യുന്നു | Photo: facebook.com/IndianCricketTeam

ബ്രിസ്‌റ്റോള്‍: ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് മെച്ചപ്പെട്ട സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ഒറ്റയാന്‍ പോരാട്ടത്തിന്റെ മികവില്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി. പരമ്പരയില്‍ 2-0ന് പിന്നിലുള്ള ഇന്ത്യക്ക് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്. മലയാളി താരം സഞ്ജു സാംസണ് ഇന്നത്തെ മത്സരത്തിലും അവസരം ലഭിച്ചില്ല.

ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശി 15(10), അഭിഷേക് ശര്‍മ്മ 16(14), മൂന്നാമനായി ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ 4(6) എന്നിവര്‍ക്ക് തിളങ്ങാനായില്ല. നാലാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മികച്ച ഫോമിലായിരുന്നു. ശ്രദ്ധയോടെ ബാറ്റിംഗ് ആരംഭിച്ച അയ്യര്‍ നിലയുറപ്പിച്ചതോടെ സ്‌കോറിംഗ് വേഗം കൂട്ടുകയായിരുന്നു. 49 പന്തുകളില്‍ നിന്ന് നാല് ഫോറും അഞ്ച് സിക്‌സും സഹിതം 80 റണ്‍സ് എടുത്ത ശ്രേയസ് അയ്യര്‍ പുറത്താകാതെ നിന്നു.

ശിവം ദൂബെ 22(23), തിലക് വര്‍മ്മ 11(8), വാഷിംഗ്ടണ്‍ സുന്ദര്‍ 5(8) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സംഭാവനകള്‍. ഇംഗ്ലണ്ടിന് വേണ്ടി ജോഷ് ടംഗ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വില്‍ ജാക്‌സ്, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

English Summary

india vs england fourth t20 first innings updates

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA, ENGLAND, T20I
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360