SignIn
Kerala Kaumudi Online
Friday, 10 July 2026 1.28 AM IST

വാർ വിവാദം : വീറോടെ ഈജിപ്ത്

var-world-cup

കെയ്റോ : അർജന്റീനയ്ക്ക് എതിരായ മത്സരത്തിലെ വീഡിയോ അസിസ്റ്റ് റഫറി തീരുമാനത്തിലൂടെ തങ്ങളുടെ ഒരു ഗോൾ റദ്ദാക്കിയതിനെതിരെ ഇനിയും ശബ്ദിക്കുമെന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ ഫെഡറേഷന്റെ ഔദ്യോഗിക പ്രസ്താവന. ഫിഫ പക്ഷപാതപരമായി പെരുമാറിയെന്ന് മത്സരശേഷം ഈജിപ്ഷ്യൻ കളിക്കാരും പരിശീലകരും മറ്റ് സപ്പോർട്ടിംഗ് സ്റ്റാഫും പരസ്യമായി ആരോപിച്ചിരുന്നു. റഫറിമാരുമായി വലിയ തർക്കവുമുണ്ടായി.

തങ്ങളുടെ കളിക്കാരും പരിശീലകരും ഉയർത്തിയ പരാതി ഫിഫ തള്ളിക്കളയാൻ പാടില്ലെന്ന് ഈജിപ്ത് ഫുട്ബാൾ അസോസിയേഷൻ ആവശ്യപ്പെട്ടു. ഈജിപ്ത് ദേശീയ ടീമിന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന നിലപാടാണ് ഫിഫയിൽ നിന്നുണ്ടായത്. അതിനെ എതിർക്കുകതന്നെ ചെയ്യുമെന്നും ഫെഡറേഷൻ അറിയിച്ചു. ഈജിപ്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360