ദുബായ്: ശ്രീലങ്കയെ 72 റൺസിന് തകർത്ത് തുടർച്ചയായ എട്ടാം തവണ ഏഷ്യാ കപ്പ് ഫൈനലിൽ ജയം നേടിയെങ്കിലും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ട്രോഫി ലഭിച്ചില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തലവനും പാകിസ്ഥാനിലെ മന്ത്രിയുമായ മൊഹ്‌സിൻ നക്‌വിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാൻ ഇന്ത്യൻ പുരുഷ ടീമിനെ പോലെ വനിതാ ടീമും തയ്യാറാകാത്തതിനെ തുടർന്നാണിത്. കഴിഞ്ഞ വർഷം സെപ്‌തംബർ 28ന് ഇതേവേദിയിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റുകൾക്ക് തോൽപിച്ച് ചാമ്പ്യന്മാരായ ഇന്ത്യൻ പുരുഷ ടീമും നക്‌വിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങാൻ തയ്യാറായിരുന്നില്ല. തുടർന്ന് ഏഷ്യാ കപ്പ് ട്രോഫിയുമായി അന്ന് നക്‌വി സ്ഥലംവിട്ടു. ഇത്തവണ ട്രോഫി കൊണ്ടുപോയില്ല എന്നുമാത്രം.
രാത്രി 11.20ഓടെ വനിത ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ വിജയം നേടിയിരുന്നു. ഏഷ്യാ കപ്പ് ട്രോഫി വിതരണം ചെയ്യുന്നത് എസിസി അദ്ധ്യക്ഷനായ നക്‌വി ആയതിനാൽ ഏറ്റുവാങ്ങണ്ട എന്നുതന്നെയായിരുന്നു ഹർമൻ പ്രീത് കൗറിന്റെ നേതൃത്വത്തിലെ ഇന്ത്യൻ ടീമിന്റെ തീരുമാനം. അതിനാൽ അർദ്ധരാത്രി 12.05ആയിട്ടും പ്രസന്റേഷൻ ചടങ്ങ് നടന്നില്ല. പിന്നീട് പ്രസന്റേഷൻ സെറിമണി നടന്നെങ്കിലും പരാജയപ്പെട്ട ടീമായ ശ്രീലങ്കയെ വിളിച്ചു. ശ്രീലങ്കൻ ക്യാപ്റ്റനെത്തി പരാജയപ്പെട്ട ടീമിനുള്ള ചെക്ക് വാങ്ങി. ഇതോടെ ചടങ്ങ് അവസാനിക്കുകയായിരുന്നു. ശേഷം നക്‌വി സ്ഥലംവിട്ടു. ഈ സമയം ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്‌ള, സെക്രട്ടറി ദേവ്‌ജിത്ത് സൈക്കിയ എന്നിവർ സ്ഥലത്തുണ്ടായിരുന്നു.
സൈക്കിയ കളിക്കാരെ വിജയത്തിൽ അഭിനന്ദിക്കുകയും നന്ദിനി ശർമ്മയ്‌ക്ക് ബെസ്റ്റ് ഫീൽഡർ മെഡൽ നൽകുകയും ചെയ്‌തു. ശേഷം എല്ലാവരും ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയാണുണ്ടായത്. ഇന്ത്യൻ കോച്ച് അമോൽ മജുംദാർ തങ്ങൾ പാകിസ്ഥാൻ മന്ത്രിയിൽ നിന്നും ട്രോഫി വാങ്ങില്ലെന്ന് പിന്നീടറിയിക്കുകയും ചെയ്‌തു.
India's women's cricket team won the Asia Cup final, defeating Sri Lanka, but did not receive their trophy. The team refused to accept the award from Mohsin Naqvi, Asian Cricket Council head and a Pakistani minister, citing similar previous refusals by Indian teams. Consequently, Naqvi left without presenting the trophy, with only the defeated Sri Lankan team receiving their check.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |