SignIn
Kerala Kaumudi Online
Thursday, 04 June 2026 6.43 PM IST

'കൊഹ്‌ലിയും രോഹിത്തും വിരമിച്ചു, ഇനി രാഹുൽ ആ ഉത്തരവാദിത്തം ഏറ്റെടുക്കണം'; തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം

kl-rahul

ന്യൂഡൽഹി: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ നിലവിൽ സംഭവിക്കുന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ വൈസ് ക്യാപ്‌ടൻ കെ.എൽ രാഹുലിന് ഏറെ പ്രാധാന്യമുണ്ടെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സീനിയർ താരങ്ങളായ വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയും ടെസ്റ്റിൽ നിന്ന് വിരമിച്ച സാഹചര്യത്തിൽ ബാറ്റിംഗ് നിരയുടെ അമരക്കാരനാകാൻ രാഹുലിന് സാധിക്കണമെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. ജൂൺ ആറിന് അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ഏക ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ജിയോ ഹോട്ട്സ്റ്റാറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എൽ രാഹുലിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണിതെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

'ടെസ്റ്റ് കരിയറിൽ ഇപ്പോൾ രാഹുലിന്റെ സുവർണ കാലമാണ്. അദ്ദേഹം ഒരുപാടുനാളായി ടീമിലുണ്ട്. വിദേശ മണ്ണിൽ അടക്കം ടെസ്റ്റ് ക്രിക്കറ്റിൽ രാഹുൽ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാളാണ് അദ്ദേഹം. എന്നാൽ നിലവിൽ താരത്തിന് വലിയൊരു ഉത്തരവാദിത്തം കൂടിയുണ്ട്'- ആകാശ് ചോപ്ര പറയുന്നു

'രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതോടെ ബാറ്റിംഗ് നിരയിൽ അനുഭവസമ്പത്തുള്ള രാഹുലിനെപ്പോലൊരു താരം മുന്നിൽ നിന്ന് നയിക്കേണ്ടത് അനിവാര്യമാണ്. ടെസ്റ്റിൽ റൺസ് കണ്ടെത്തുക എന്നതിലുപരി സ്ഥിരത നിലനിർത്തുകയാണ് രാഹുലിന് മുന്നിലുള്ള വെല്ലുവിളി. ഇതിനകം തന്നെ ഒരുപാട് റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. എന്നാൽ ദീർഘകാലത്തേക്ക് ആ ഫോമും സ്ഥിരതയും നിലനിർത്തുകയാണ് ഇനിയങ്ങോട്ട് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഏകദിന ക്രിക്കറ്റുമായി താരതമ്യം ചെയ്യുമ്പോൾ ടെസ്റ്റിൽ ഓപ്പണിംഗ് സ്ഥാനത്തേക്ക് നിലവിൽ കടുത്ത മത്സരമില്ല. ഇത് രാഹുലിന്റെ സ്ഥാനം കൂടുതൽ ശക്തമാക്കും'- ആകാശ്‌ ചോപ്ര കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SPORTS, KLRAHUL, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360