SignIn
Kerala Kaumudi Online
Monday, 25 May 2026 5.06 PM IST

വിശ്വരൂപം പുറത്തെടുത്ത് മുംബയ്; ഗുജറാത്ത് ടൈറ്റന്‍സ് തവിടുപൊടി

mi-won

അഹമ്മദാബാദ്: ഐപിഎല്‍ സീസണില്‍ രണ്ടാം ജയവുമായി മുംബയ് ഇന്ത്യന്‍സ്. ഗുജറാത്ത് ടൈറ്റന്‍സിനെ 99 റണ്‍സിനാണ് മുംബയ് തോല്‍പ്പിച്ചത്. 200 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സിന്റെ മറുപടി 15.5 ഓവറില്‍ 100 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 26(17) റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദര്‍ ആണ് ടൈറ്റന്‍സ് നിരയിലെ ടോപ് സ്‌കോറര്‍. ജയത്തോടെ അവസാന സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക് ഉയരാനും മുംബയ് ഇന്ത്യന്‍സിനായി.

വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സിന് ആദ്യ പന്തില്‍ തന്നെ സായ് സുദര്‍ശന്റെ വിക്കറ്റ് 0(1) നഷ്ടമായി. ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്‍ 14(13), ജോസ് ബട്‌ലര്‍ 5(6), ഗ്ലെന്‍ ഫിലിപ്‌സ് 6(8), രാഹുല്‍ തെവാത്തിയ 8(11) എന്നിവര്‍ നിറം മങ്ങി. ഷാരൂഖ് ഖാന്‍ 17(13), റാഷിദ് ഖാന്‍ 4(6), കാഗിസോ റബാഡ 12(14), മുഹമ്മദ് സിറാജ് 0(3) എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സ്‌കോര്‍. അശോക് ശര്‍മ്മ 1*(3) പുറത്താകതെ നിന്നു. മുംബയ്ക്കായി അശ്വിനി കുമാര്‍ നാല് വിക്കറ്റ് വീഴ്ത്തി. ഗസന്‍ഫാര്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.


ആദ്യം ബാറ്റ് ചെയ്ത മുംബയ ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് അടിച്ചെടുത്തത്. 45 പന്തില്‍ 101 റണ്‍സെടുത്ത് പുറത്താകാതെ നിന്ന തിലക് വര്‍മ്മയാണ് ടോപ് സ്‌കോറര്‍. ആദ്യ പത്ത് ഓവറുകളില്‍ 74 റണ്‍സ് മാത്രം നേടിയ മുംബയ് അവസാന പത്ത് ഓവറുകളില്‍ 125 റണ്‍സാണ് നേടിയത്.

ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് 13(11), ഡാനിഷ് മാലെവാര് 2(4) എന്നിവര്‍ പെട്ടെന്ന് പുറത്തായി. മൂന്നാമനായി ക്രീസിലെത്തിയ നമന്‍ ധീര്‍ 45(32) ബാറ്റിംഗില്‍ തിളങ്ങി. മോശം ഫോം തുടരുന്ന സൂര്യകുമാര്‍ യാദവ് 15(10), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 15(16) എന്നിവര്‍ തിളങ്ങിയില്ല. ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ് 1*(2) റണ്‍സ് നേടി പുറത്താകാതെ നിന്നു. തിലക് വര്‍മ്മ 45 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറിയും ഏഴ് സിക്സറുകളും സഹിതമാണ് 101 റണ്‍സ് നേടി പുറത്താകാതെ നിന്നത്. ഗുജറാത്തിനായി കാഗിസോ റബാഡ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. മുഹമ്മദ് സിറാജ്, പ്രസീദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, IPL2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360