SignIn
Kerala Kaumudi Online
Friday, 19 June 2026 4.04 AM IST

ഘാന ഇടഞ്ഞു, പാനമ പുകഞ്ഞു

world-cup

ഒറ്റ ഗോളിന് പാനമയെ കീഴടക്കി ഘാന

90+5-ാം മിനിട്ടിൽ വിജയഗോളടിച്ച് കാലെബ് യിരെങ്കി

ടൊറന്റോ : ഗ്രൂപ്പ് എല്ലിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിലുടനീളം പിടിച്ചുനിറുത്താൻ ശ്രമിച്ച പാനമയെ അവസാന വിസിലിന് തൊട്ടുമുമ്പ് നേടിയ ഗോളിന് പുകച്ചുകളഞ്ഞ് ഘാന.മത്സരത്തിലുടനീളം പാെരിഞ്ഞപോരാട്ടമാണ് ഇരുകൂട്ടരും നടത്തിയത്. തുടക്കത്തിൽ പാനമയുടെ ഭാഗത്തുനിന്ന് കൂടുതൽ ആക്രമണങ്ങൾ ഉണ്ടായപ്പോൾ പതുക്കെ കളം പിടിച്ച ഘാന രണ്ടാം പകുതി നിരവധി തവണ പന്തുമായി എതിർ ഗോൾ മുഖത്തെത്തി. എന്നാ സെറ്റ്പീസുകൾ പോലും അവർക്ക് വലയിലേക്ക് തൊടുക്കാനായില്ല. പാനമ ഗോളി ഒർലാൻഡോയുടെ മിന്നുന്ന ചില സേവുകളും ഘാനയ്ക്ക് വഴിമുടക്കി.

പീരങ്കിയായി യിരെങ്കി മത്സരം തീരാൻ സമയം ആയപ്പോഴേക്കും ശരിക്കും ഇടഞ്ഞ ആനയുടെ അവസ്ഥയിലായ ഘാന പാനമയുടെ ബോക്സിലേക്ക് തുരുതുരാ പാഞ്ഞുകയറി. പന്തുമായി ഇടതു ഫ്ളാങ്കിലൂടെ ഓടിക്കയറിയ ബ്രാൻഡൻ തോമസ് അസാന്റെയുടെ പോസ്റ്റിന് സമാന്തരമായ ഒരുഗ്രൻ ക്രോസിന് ഓടിവന്നവരവിൽ ക്ളോസ് റേഞ്ചിൽ കാൽവച്ചാണ് യിരെങ്കി കളിയുടെ വിധി മാറ്റിയെഴുതി ഘാനയ്ക്ക് വിലപ്പെട്ട മൂന്ന് പോയിന്റ് സമ്മാനിച്ചത്. പാനമയ്ക്ക് ലോകകപ്പിൽ തങ്ങളുടെ ആദ്യപോയിന്റ് നേടാനുള്ള അവസരമാണ് യിരെങ്കി നിഷേധിച്ചത്.20കാരനായ യിരെങ്കി ഡാനിഷ് ക്ളബ് നോർസീലാൻഡിന്റെ കളിക്കാരനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, GHANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360