SignIn
Kerala Kaumudi Online
Friday, 19 June 2026 5.07 AM IST

കോംഗോയുടെ മുത്തായി നമ്മുടെ മുത്തുസ്വാമി

muthuswami

ഹൂസ്റ്റൺ : കഴിഞ്ഞരാത്രി പോർച്ചുഗലിനെ വിറപ്പിച്ച കോംഗോ നിരയിൽ വിടർത്തിയിട്ട മുടിയുമായി നിറഞ്ഞകളിച്ച സാമുവൽ മുത്തുസ്വാമി ഇന്ത്യക്കാർക്കും അഭിമാനമായി. അറ്റാക്കിംഗ് മിഡ്ഫീൽഡറായ മുത്തുസ്വാമി കോംഗോയുടെ പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ നിറഞ്ഞുനിന്നു. 29കാരനായ താരത്തിന്റെ വേഗവും ചർച്ചയായി.

19-ാം നൂറ്റാണ്ടിൽ കരീബിയൻ ദ്വീപുകളിലേക്ക് കുടിയേറിയ തമിഴ് വംശജരുടെ പിന്മുറക്കാരനാണ് മുത്തുസ്വാമി. അമ്മ കോംഗോ വംശജ, അച്‌ഛൻ തമിഴ് വംശജനായ ഇന്തോ-ഗ്വാഡലൂപ്പിയൻ. കരീബിയൻ കടലിലെ ഫ്രഞ്ച് അധീനതയിലുള്ള ഗ്വാഡലൂപ്പ് ദ്വീപിൽ താമസിക്കുന്ന ഇന്ത്യൻ വംശജരാണ് ഇന്തോ - ഗ്വാഡലൂപ്പിയൻസ്. ന്റെ രണ്ടാം പകുതിയിൽ ദക്ഷിണേന്ത്യയിൽ നിന്ന് കരീബിയൻ ദ്വീപുകളിലേക്ക് കൊണ്ടുവന്ന കരാർ തൊഴിലാളികളാണ് ഇന്തോ-ഗ്വാഡലൂപ്പിയൻ സമൂഹം.

29കാരനായ മുത്തുസ്വാമി പാരീസിലാണ് ജനിച്ചതെങ്കിലും അമ്മയുടെ നാടായ കോംഗോയ്ക്ക് വേണ്ടിയാണ് 2019 മുതൽ അന്താരാഷ്ട്ര തലത്തിൽ കളിക്കുന്നത്. കോംഗോയ്ക്ക് വേണ്ടി 58 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഫ്രഞ്ച് ക്ളബ് ലിയോണിലൂടെയാണ് പ്രൊഫഷണൽ ഫുട്ബാളിലേക്ക് വരുന്നത്. കഴിഞ്ഞ വർഷം മുതൽ ഗ്രീക്ക് ക്ളബ് അട്രോമിറ്റോസിനായി ബൂട്ടുകെട്ടുന്നു.

ഈ ലോകകപ്പിൽ ന്യൂസിലാൻഡിനായി സർപ്രീത് സിംഗ്, ഓസ്ട്രേലിയയ്ക്കായി നിഷാൻ വേലുപ്പിള്ള എന്നീ ഇന്ത്യൻ വംശജരും കളിക്കാനിറങ്ങിയിരുന്നു. മലയാളിയായ തഹ്‌സിൻ മുഹമ്മദ് ജംഷീദ് ഖത്തർ സ്ക്വാഡിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, MOUTUSWAMI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360