SignIn
Kerala Kaumudi Online
Monday, 28 September 2026 8.39 PM IST

ബാവുമയും ഡികോക്കും തമ്മിൽ പൊരിഞ്ഞ തർക്കം; ക്യാപ്ടന്റെ തീരുമാനത്തെ സഹതാരം മാനിക്കണമെന്ന് ആരാധകർ

-bavuma-de-kock
ടെംബ ബാവുമയും കീപ്പർ ക്വിന്റൺ ഡി കോക്കും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടയിൽ

ജൊഹന്നാസ്‌ബെർഗ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബാവുമയും വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കും തമ്മിലുണ്ടായ വാക്കുതർക്കമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓസീസ് ഇന്നിംഗ്‌സിന്റെ 48-ാം ഓവറിലായിരുന്നു സംഭവം. സേവ്യർ ബാർട്ട്‌ലെറ്റിനെതിരായ ഡിആർഎസ് തീരുമാനവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. റിവ്യൂ ആവശ്യപ്പെട്ടതിന് പിന്നാലെ ബാവുമ ഡി കോക്കിനോട് ദേഷ്യത്തോടെ സംസാരിക്കുകയും ഡി കോക്ക് അതേ രീതിയിൽ പ്രതികരിക്കുകയും ചെയ്തു. മാർക്കോ യാൻസൻ ഇരുവരെയും ശാന്തരാക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ ചർച്ചയും സജീവമായി. ക്യാപ്ടന്റെ തീരുമാനത്തെ സഹതാരം മാനിക്കണമെന്ന അഭിപ്രായങ്ങൾക്കൊപ്പം മത്സരത്തിനിടയിലെ സാധാരണ സംഭവമായി ഇതിനെ കണ്ടവരുമുണ്ട്. അതേസമയം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 32 റൺസിന്റെ വിജയമാണ് സ്വന്തമാക്കാനായത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 365 റൺസ് നേടിയിരുന്നു. ഡേവിഡ് മില്ലർ 93 പന്തിൽ 142 റൺസുമായി തകർപ്പൻ സെഞ്ച്വറി നേടിയപ്പോൾ ടെംബ ബാവുമ 103 റൺസെടുത്തു. മില്ലറുടെ കരിയറിലെ എട്ടാമത്തെ ഏകദിന സെഞ്ച്വറിയാണിത്. ബാവുമയുടെ ആറാമത്തേതും.

മറുപടി ബാറ്റിംഗിറങ്ങിയ ഓസ്‌ട്രേലിയ 49.5 ഓവറിൽ 333 റൺസിന് പുറത്തായി. ദക്ഷിണാഫ്രിക്കൻ ബൗളർമാരെ നേരിടുന്നതിനിടെ ജാക് എഡ്വേർഡ്സ് 67 റൺസ് വഴങ്ങി അഞ്ച് വിക്കറ്റും വീഴ്ത്തി. ജോഷ് ഹേസൽവുഡ് മൂന്ന് വിക്കറ്റും നേടി. ആദ്യ പന്തിൽ തന്നെ എയ്ഡൻ മാർക്രത്തെ കൂടാരം കയറ്റിയാണ് ഹേസൽവുഡ് തുടങ്ങിയത്. രണ്ടാം ഏകദിനം വിജയിച്ചതോടെ ദക്ഷിണാഫ്രിക്ക പരമ്പരയും സ്വന്തമാക്കി.

English Summary

South African captain Temba Bavuma and wicketkeeper Quinton de Kock had a public verbal altercation over a DRS decision during their second ODI against Australia. Despite the spat, South Africa won the match by 32 runs, with centuries from Bavuma and David Miller. This victory secured the series for South Africa.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BAVUMA, DE KOCK, SPORTS, LATESTNEWS, SA VS AUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360