SignIn
Kerala Kaumudi Online
Monday, 28 September 2026 7.40 PM IST

ഏഷ്യൻ ഗെയിംസ് ലോംഗ് ജംപിൽ മലയാളിത്തിളക്കം; എം ശ്രീശങ്കറിന് വെള്ളി

READ ENGLISH VERSION

m-sreeshankar
എം ശ്രീശങ്കർ

നഗോയ: ഏഷ്യൻ ഗെയിംസ് ലോംഗ് ജംപിൽ വെള്ളിമെഡൽ നേടി മലയാളി താരം എം ശ്രീശങ്കർ. രണ്ടാം ശ്രമത്തിൽ 8.07 മീറ്റർ ദൂരം ചാടിയാണ് ശ്രീശങ്കർ വെള്ളി സ്വന്തമാക്കിയത്. ചൈനയുടെ ഷി യുഹാവുവാണ് സ്വർണ മെ‌ഡൽ നേടിയത്. ഉസ്ബെകിസ്ഥാന്റെ അൻറോവ് വെങ്കലവും സ്വന്തമാക്കി. മൂന്ന് റൗണ്ടുകളിലും മികച്ച പ്രകടനം കാഴ്‌ചവെച്ച ശ്രീശങ്കർ കാലിന് പരിക്കേറ്റതിനെതുടർന്ന് നാലാം റൗണ്ടിൽനിന്ന് പിന്മാറിയിരുന്നു.

ലോങ്‌ ജംപിൽ ശ്രീശങ്കർ സ്വർണം നേടുമെന്ന പ്രതീക്ഷയിലായിരുന്നു കായിക പ്രേമികൾ. എന്നാൽ, നാലാം ശ്രമത്തിൽ പരിക്കേറ്റതിനെ തുടർന്ന് തുടർന്നുള്ള രണ്ട് ശ്രമങ്ങളിൽനിന്ന് ശ്രീശങ്കർ പിന്മാറുകയായിരുന്നു. 8.17 ദൂരം ചാടിയാണ് ജപ്പാന്റെ ഷി യുഹാവു വെള്ളിമെഡൽ നേടിയത്. 8.06 മീറ്റർ ദൂരം പിന്നിട്ടാണ് അൻവറോവ് വെങ്കലം സ്വന്തമാക്കിയത്. കഴിഞ്ഞ തവണത്തെ ഏഷ്യൻ ഗെയിംസിലും ലോംഗ് ജംപിൽ ശ്രീശങ്കർ വെള്ലി നേടിയിരുന്നു.

English Summary

Malayali athlete M. Sreesankar won silver in the Asian Games long jump with an 8.07m effort. China’s Shi Yuhao took gold with 8.17m, while Uzbekistan’s Anvarov won bronze with 8.06m. Sreesankar withdrew from his final two attempts after suffering a leg injury.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIANGAMES, LONG JUMP, M SREESHANKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360