
ചെന്നൈ : ഏകദിന ലോകകപ്പിൽ വീണ്ടും വൻ അട്ടിമറിയുമായി അഫ്‌ഗാനിസ്ഥാൻ. കിരീട പ്രതീക്ഷയുമായെത്തിയ പാകിസ്ഥാനെ എട്ടുവിക്കറ്റിനാണ് അഫ്‌ഗാൻ തകർത്തത്.
ചെന്നൈയിൽ ഇന്നു നടന്ന മത്സരത്തിൽ പാകിസ്ഥാൻ മുന്നോട്ടുവച്ച 283 റൺസ് വിജയലക്ഷ്യം 49 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാൻ മറികടന്നു.
ടോസ് നേടിയ പാകിസ്ഥാൻ ക്യാപ്ടൻ ബാബർ അസം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്ഥാൻ 282 റൺസ് നേടിയത്. 74 റൺസ് നേടിയ ബാബർ അസമാണ് ടോപ് സ്കോറർ. അബ്ദുള്ള ഷെഫീഖ് (58), ഷദാബ് ഖാൻ (40), ഇഫ്തിഖർ അഹമ്മദ് എന്നിവരാണ് പാക് നിരയിൽ തിളങ്ങിയ മറ്റു ബാറ്റ്‌സ്മാൻമാർ. നൂർ മുഹമ്മദ് മൂന്നുവിക്കറ്റെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ
49 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയം നേടുകയായിരുന്നു.
ഇബ്രാഹി സദ്രാൻ (87), റഹ്മാനുള്ള ഗുർബാസ് (65), റഹ്മത്ത് ഷാ (77), ഹഷ്മത്തുളഅള ഷഹീദ് (48) എന്നിവരുടെ ബാറ്റിംഗാണ് അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചത്. ഏകദിന ലോകകപ്പിൽ ആദ്യമായിട്ടാണ് അഫ്‌ഗാൻ പാകിസ്ഥാനെ തോൽപ്പിക്കുന്നത്. നേരത്തെ ഇംഗ്ലണ്ടിനെതിരെയും അഫ്ഗാൻ അട്ടിമറി വിജയം നേടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |