SignIn
Kerala Kaumudi Online
Saturday, 17 October 2026 4.55 AM IST

കേരള യൂണി. അത്‌ലറ്റിക്സ് എൽ.എൻ.സി.പി.ഇ മുന്നിൽ

athletics

തിരുവനന്തപുരം : ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായി ആരംഭിച്ച കേരള യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റിന്റെ ആദ്യ ദിനം കാര്യവട്ടം എൽ.എൻ.സി.പി.ഇ മുന്നിൽ. ഇന്നലെ നടന്ന 12 ഫൈനലുകളിൽ നിന്ന് 33 പോയിന്റാണ് എൽ.എൻ.സി.പി.ഇ സ്വന്തമാക്കിയത്. 27 പോയിന്റുമായി ചേർത്തല എസ്.ഡി കോളേജാണ് രണ്ടാം സ്ഥാനത്ത്. 26 പോയിന്റുമായി പുനലൂർ എസ്.എൻ കോളേജാണ് മൂന്നാം സ്ഥാനത്ത്.

ഇന്നലെ നടന്ന ആൺകുട്ടികളുടെ 100 മീറ്ററിൽ 10.94 സെക്കൻഡിൽ ഫിനിഷ് ചെയ്ത് യൂണിവേഴ്സിറ്റി കോളേജിലെ അനുരാഗ് സി.വി മീറ്റിലെ വേഗമേറിയ താരമായി. വനിതകളിൽ എസ്.ഡി കോളേജിലെ ശ്രീലക്ഷ്മി .ആർ 12.66 സെക്കൻഡിൽ ഒാടിയെത്തി വേഗതാരമായി. പുരുഷ വിഭാഗം 400 മീറ്ററിൽ യൂണിവേഴ്സിറ്റി കോളേജിലെ അനന്തനും വനിതകളുടെ 400 മീറ്ററിൽ മാർ ഇവാനിയോസിലെ സാനിയ ട്രീസ ടോമിയും ഒന്നാമതെത്തി. 1500 മീറ്ററിൽ പുരുഷ വിഭാഗത്തിൽ എസ്.ഡി കോളേജിലെ കൈലാസ്.കെ.എസും വനിതകളിൽ എസ്.എൻ പുനലൂരിലെ ഫാത്തിമ എസ്.യുവും ജേതാക്കളായി. 10000 മീറ്ററിലെ പുരുഷ വിഭാഗം ജേതാവ് അഞ്ചൽ സെന്റ് ജോൺസ് കോളേജിലെ അമൽ സുരേഷാണ്. വനിതകളിൽ എസ്.എൻ പുനലൂരിലെ മേഘ മധു സ്വർണം നേടി.

ഷോട്ട്പുട്ടിൽ കൊല്ലം എസ്.എൻ കൊല്ലത്തിന്റെ എസ്.ശ്രീശാന്ത് പുരുഷ വിഭാഗം ജേതാവായി. പെരിങ്ങമല ഇഖ്ബാൽ കോളേജിലെ നിരഞ്ജന കൃഷ്ണയാണ് വനിതാ വിഭാഗം ജേതാവ്. ജാവലിനിൽ മാർ ഇവാനിയോസിലെ വൈഷ്ണവി സുനിലും ഹൈജമ്പിൽ കരിക്കോട് ടി.കെ.എം ആർട്സ് ആൻഡ് സയൻസിലെ ഹൃദ്യയ്ക്കാണ് സ്വർണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, ATHLETICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360