SignIn
Kerala Kaumudi Online
Saturday, 17 October 2026 1.14 AM IST

വിറച്ചിട്ടും വീഴാതെ വനിതകൾ

womens-cricket

റായ്പുർ: സ്മൃതി​ മാന്ഥന സ്ഥി​രം ക്യാപ്ടനായി​ അരങ്ങേറി​യ സിംബാബ്‌വേയ്ക്ക് എതി​രായ മൂന്ന് മത്സര പരമ്പരയി​ലെ ആദ്യ ട്വന്റി-20യിൽ അപ്രതീക്ഷിത ബാറ്റിംഗ് തകർച്ചയുണ്ടായെങ്കിലും വിജയം കൈവിടാതെ ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വേ നിശ്ചിത 20 ഓവറിൽ 114/5 എന്ന സ്കോർ ഉയർത്തിയപ്പോൾ മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് 3.1 ഓവറിൽ 19 റൺസ് എടുക്കുന്നതിനിടെ നഷ്‌ടമായത് നാലുവിക്കറ്റുകളാണ്.

എന്നാൽ അഞ്ചാം വിക്കറ്റിൽ ഒരുമിച്ച പരിചയസമ്പന്നയായ ദീപ്തി ശർമ്മയും (49) അരങ്ങേറ്റക്കാരി നിക്കി പ്രസാദും(39 നോട്ടൗട്ട്) ചേർന്ന് ഇന്ത്യയെ വലിയ പ്രതിസന്ധിയിൽ നിന്ന് കരകയറ്റി. 14-ാം ഓവറിൽ ദീപ്തി പുറത്തായെങ്കിലും 26പന്തുകളും നാലുവിക്കറ്റുകളും ബാക്കിനിൽക്കേ ഇന്ത്യ ലക്ഷ്യത്തിലെത്തി

സ്മൃതി (9), ഷെഫാലി വർമ്മ(4), അനുഷ്ക ശർമ്മ (4) എന്നിവരെ പുറത്താക്കി ഗ്വാൻസുരയും ഹർമൻപ്രീത് കൗറിനെ (1) മടക്കി അയച്ച് മാവുംഗയുമാണ് ഇന്ത്യയെ വിറപ്പിച്ചത്. തുടർന്ന് ക്രീസിലെത്തിയ നിക്കിയും ദീപ്തിയും വിക്കറ്റ് നഷ്ടമാകാതെയും റൺറേറ്റ് താഴാതെയും ബാറ്റുവീശി. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച ഇതേവേദിയിൽ ന‌ടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRICKET, SPORTS, INDVSZIM, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360