SignIn
Kerala Kaumudi Online
Saturday, 17 October 2026 12.53 AM IST

ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ഏകദിനത്തിൽ കുശാഗ്രയ്ക്ക് അരങ്ങേറ്റം, സഞ്ജുവിന് നിരാശ

ind-vs-nz
ഇന്ത്യ VS ന്യൂസിലൻഡ്

ന്യൂഡൽഹി: വരാനിരിക്കുന്ന ന്യൂസിലൻഡ് ഏകദിന,​ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ സെലക്ഷൻ കമ്മിറ്റി. പര്യടനത്തിൽ അഞ്ച് ഏകദിനവും,​ മൂന്ന് ടെസ്റ്റും,​ അഞ്ച് ട്വന്റി-20 മത്സരങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ മൂന്ന് ഏകദിനങ്ങളിൽ ശുഭ്മാൻ ഗിൽ ആണ് ഇന്ത്യയെ നയിക്കുക. രണ്ട് മത്സരങ്ങളിൽ ശ്രേയസ് അയ്യരും ടീമിനെ നയിക്കും. അതേസമയം ഫാസ്റ്റ് ബൗളർമാരായ ആകാശ് ദീപ്,​ അൻഷുൽ കാംബോജ് എന്നിവർ ടെസ്റ്റ് ടീമിൽ തിരിച്ചെത്തി. ജസ്പ്രീത് ബുംറ ടെസ്റ്റ് പരമ്പരയിൽ മാത്രമേ കളിക്കൂ.


നവംബർ 19ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഗിൽ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ കളിക്കില്ല. ആദ്യ മൂന്ന് ഏകദിനങ്ങളിൽ ഉൾപ്പെട്ട കെ.എൽ. രാഹുലും ടെസ്റ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കൊഹ്ലിയും അഞ്ച് ഏകദിനങ്ങളിലും കളിക്കും. നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, നമൻ ധീർ എന്നിവരും രണ്ട് ടീമുകളിലും ഇടം നേടി.

വിക്കറ്റ് കീപ്പർ ബാറ്റർ കുമാർ കുശാഗ്രയ്ക്ക് അവസാന രണ്ട് ഏകദിനങ്ങൾക്കുള്ള ടീമിൽ ആദ്യമായി അവസരം ലഭിച്ചു. പേസർ യാഷ് താക്കൂറും ആദ്യമായി ഏകദിന ടീമിലെത്തി. ഇടംകൈയൻ ബാറ്റർ തിലക് വർമ്മയും പേസർ ഔഖിബ് നബിയും അവസാന രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്തി. രവീന്ദ്ര ജഡേജയെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയില്ല. അതേസമയം മുഹമ്മദ് ഷമി ഭുവനേശ്വർ കുമാർ,​ സഞ്ജു സാംസൺ എന്നിവർക്ക് ഏകദിന ടീമിൽ ഇടം ലഭിച്ചില്ല.

പരിക്കിൽനിന്ന് തിരിച്ചെത്തുന്ന പന്തിന് പുറമേ പ്രസിദ്ധ് കൃഷ്ണയുടെ പങ്കാളിത്തവും ഫിറ്റ്നസ് അനുമതിക്ക് വിധേയമായിരിക്കും. സമീപകാലത്ത് മികച്ച പ്രകടനം നടത്തിയ ഗുർനൂർ ബ്രാറിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയില്ല. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡ് എ ടീമിനെതിരെ ഇന്ത്യ എ മൂന്ന് ബഹുദിന മത്സരങ്ങൾ കളിക്കും. ആകാശ് ദീപും കാംബോജും ഇന്ത്യ എ ടീമിലും ഉൾപ്പെട്ടിട്ടുണ്ട്. ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് മത്സരപരിചയം നേടാൻ ഇരുവർക്കും ഇത് അവസരമാകും.

ടീം

ശുഭ്മാൻ ഗിൽ (നായകൻ), രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി, ശ്രേയസ് അയ്യർ (ഉപനായകൻ), കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, നമൻ ധീർ, അൻഷുൽ കാംബോജ്, ഗുർനൂർ ബ്രാർ, ഋതുരാജ് ഗെയ്ക്‌വാദ്, അർഷ്ദീപ് സിംഗ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ,​ കുൽദീപ് യാദവ്.

അവസാന രണ്ട് ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീം

ശ്രേയസ് അയ്യർ (നായകൻ), രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി, തിലക് വർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ, ഉപനായകൻ), നിതീഷ് കുമാർ റെഡ്ഡി, അക്‌സർ പട്ടേൽ, നമൻ ധീർ, ഔഖിബ് നബി, ഗുർനൂർ ബ്രാർ, ഋതുരാജ് ഗെയ്‌ക്‌വാദ്, അർഷ്ദീപ് സിംഗ്, കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പർ), മുഹമ്മദ് സിറാജ്, യാഷ് താക്കൂർ, കുൽദീപ് യാദവ്.

ടെസ്റ്റ് ടീം

ശുഭ്മാൻ ഗിൽ (നായകൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ (ഉപനായകൻ), ദേവ്ദത്ത് പടിക്കൽ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, അൻഷുൽ കാംബോജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, സായി സുദർശൻ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.

English Summary

The BCCI selection committee has announced the Indian squads for the upcoming New Zealand tour, which includes 5 ODIs, 3 Tests, and 5 T20Is.ODI Squad: Shubman Gill will captain the first three ODIs, and Shreyas Iyer will lead the last two. KL Rahul will play only the first three ODIs to prepare for the Tests.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDVS NZ, KUSHAGRA, LATESTNEWS, SANJUSAMSON, GILL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360